Wednesday, December 25, 2024
Google search engine
HomeCovid-19സംസ്ഥാനത്ത് 121 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 5 പേർക്ക് രോഗം

സംസ്ഥാനത്ത് 121 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 5 പേർക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 121 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 26 പേർക്കും രോഗം സ്ഥിരീകരിച്ചു. 9 സി.എൈ.എസ്.എഫുകാരും 3 ആരോഗ്യപ്രവർത്തകരും രോഗം ബാധിച്ചവരിൽ ഉൾപ്പെടും

.   തൃശൂർ 26, കണ്ണൂർ 14, മലപ്പുറം 13, പത്തനംതിട്ട 13, പാലക്കാട് 12, കൊല്ലം 11, കോട്ടയം – കോഴിക്കോട് 9 വീതം, ആലപ്പുഴ – ഇടുക്കി – എറണാകുളം 5 വീതം, കാസർകോട് – തിരുവനന്തപുരം 4 വീതം പേർക്കുമാണ് രോഗം ബാധിച്ചത്.

കൊല്ലം 18, കണ്ണൂർ 11, കോഴിക്കോട് – ആലപ്പുഴ – കോട്ടയം 8, തൃശൂർ 5, എറണാകുളം 4, തിരുവനന്തപുരം – പാലക്കാട് – മലപ്പുറം 3, കാസർകോട് 2 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

അതേസമയം, ചികിത്സയിലായിരുന്ന 79 പേർ രോഗമുക്തി നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com