തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 481 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. ഇതിൽ 34ഉം ഉറവിടം അറിയാത്തതാണ്. 228 പേരാണ് ഇന്ന് രോഗമുക്തരായത്. സംസ്ഥാനത്ത് ആകെ രോഗബാധിതർ ഇതോടെ 10,275 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്തുനിന്നുള്ളവരാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് 62 പേർ. 12 ആരോഗ്യപ്രവർത്തകർ, അഞ്ച് ബി.എസ്.എഫുകാർ, മൂന്ന് ഐ.ടി.ബി.പിക്കാർ എന്നിങ്ങനെയും കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും.
228 പേരാണ് രോഗമുക്തി നേടിയത്. തൃശൂരിലും കണ്ണൂരിലുമായി രണ്ട് മരണമാണ് കോവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തത്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 339,
കൊല്ലം- 42,
പത്തനംതിട്ട-39,
ആലപ്പുഴ-20,
എറണാകുളം -57,
കോട്ടയം-13
ഇടുക്കി -26
തൃശൂർ-32,
പാലക്കാട് -25,
മലപ്പുറം-42,
കോഴിക്കോട്-33,
വയനാട്-13 ,
കണ്ണൂർ-23,
കാസർകോട്-18
എന്നിങ്ങനെയാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.
രോഗമുക്തരുടെ ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 1,
കൊല്ലം- 17,
പത്തനംതിട്ട- 18,
ആലപ്പുഴ- 13,
എറണാകുളം -7,
കോട്ടയം-7,
ഇടുക്കി -6,
തൃശൂർ- 8,
പാലക്കാട് -72,
മലപ്പുറം- 37,
കോഴിക്കോട്- 10,
വയനാട്- 1 ,
കണ്ണൂർ- 8,
കാസർകോട്- 23.
1,83,900 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 5432 പേർ ആശുപത്രികളിലാണ്. 804 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 5372 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.