തിരുവനന്തപുരം: സംസ്ഥാനത്ത് 123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തി നേടി. ഇതിൽ 84 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 33 പേർക്കും രോഗം സ്ഥിരീകരിച്ചു. ആറ് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു.തുടർച്ചയായ ഏഴാം ദിവസമാണ് നൂറിലേറെ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
പാലക്കാട്-24, ആലപ്പുഴ-18, പത്തനംതിട്ട-13, കൊല്ലം-13, എറണാകുളം-10, തൃശൂർ-10, കണ്ണൂർ-9, കോഴിക്കോട്-7, മലപ്പുറം-6, കാസർകോട്-4, ഇടുക്കി-3, തിരുവനന്തപുരം-2, കോട്ടയം-2, വയനാട്-2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്ക്
സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. ജൂലൈയാകുേമ്പാഴേക്കും പതിനയ്യായിരത്തിലധികം പ്രതിദിന പരിശോധനകളെങ്കിലും നടത്താനാണ് തീരുമാനം. വിദേശത്ത് നിന്ന് എത്തുന്നവർ കർശന സമ്പർക്കവിലക്ക് പാലിക്കണം. ചികിൽസയിലുള്ളവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ അതീവ ജാഗ്രത വേണം. ആഗസ്റ്റോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു