Sunday, December 22, 2024
Google search engine
HomeIndiaശശി തരൂർ പാർട്ടിയുടെ അതിർവരമ്പുകൾ ലംഘിക്കുന്നു -കൊടിക്കുന്നിൽ സുരേഷ്​

ശശി തരൂർ പാർട്ടിയുടെ അതിർവരമ്പുകൾ ലംഘിക്കുന്നു -കൊടിക്കുന്നിൽ സുരേഷ്​

തിരുവനന്തപുരം: ശശി തരൂർ എം.പിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്​ നേതാവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ്​. തരൂർ പാർട്ടിയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന്​ കൊടുക്കുന്നിൽ പറഞ്ഞു. അദ്ദേഹത്തിന്​ രാഷ്​ട്രീയ പക്വതയില്ല. ഗസ്​റ്റ്​ ആർട്ടിസ്​റ്റാണ്​ തരൂരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വപൗരനായത്​ കൊണ്ട്​ തരൂരിന്​ എന്തും പറയാമെന്ന്​ കരുതേണ്ട. ശശി തരൂർ രാഷ്​ട്രീയക്കാരനല്ലെന്നും കൊടിക്കുന്നിൽ സുരേഷ്​ എം.പി വ്യക്​തമാക്കി. നേര​ത്തെ കെ.മുരളീധരനും ശശി തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളാരും ശശി തരൂരിനെ പോലെ വിശ്വപൗരൻമാരല്ലെന്നായിരുന്നു കെ.മുരളീധരൻ എം.പിയുടെ പ്രസ്​താവന.

പാർട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട്​ സോണിയ ഗാന്ധിക്ക്​ കത്തയച്ച കോൺഗ്രസ്​ നേതാക്കളുടെ നടപടി എതിരാളികൾക്ക്​ വടി കൊടുക്കുന്നത്​ പോലെയായെന്നും മുരളീധരൻ വിമർശിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വകാര്യവൽക്കരണ വിഷയത്തിലെ പാർട്ടിക്ക്​ വിരുദ്ധമായ നിലപാട്​ എടുത്തതോടെയാണ്​ തരൂരി​നെതിരായ വിമർശനം ശക്​തമായത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com