Thursday, December 26, 2024
Google search engine
HomeIndiaശവപ്പെട്ടികളില്‍ പി.എം കെയേഴ്​സ്​ സ്റ്റിക്കറുണ്ടാകുമോ; വിവാദ ട്വീറ്റിൽ ടീം ഡോക്​ടറെ പുറത്താക്കി ചെന്നൈ

ശവപ്പെട്ടികളില്‍ പി.എം കെയേഴ്​സ്​ സ്റ്റിക്കറുണ്ടാകുമോ; വിവാദ ട്വീറ്റിൽ ടീം ഡോക്​ടറെ പുറത്താക്കി ചെന്നൈ

ചെന്നൈ: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട്​ ‘പിഎം കെയേഴ്സ്’ ഫണ്ടിനെ വിമർശിച്ച് ട്വീറ്റ്​ ചെയ്​ത ടീം ഡോക്ടറെ ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്​സ്​ പുറത്താക്കി. ഐ.പി.എല്ലി​​െൻറ തുടക്കം മുതൽ ചെന്നൈക്കൊപ്പമുള്ള ഡോ. മധു തോട്ടപ്പിള്ളിലിനെയാണ് ടീം മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സൈനികര്‍ക്ക് ജീവത്യാഗമുണ്ടായ സംഭവത്തെ പരാമര്‍ശിച്ചായിരുന്നു ഡോക്​ടറുടെ ട്വീറ്റ്. ശവപ്പെട്ടികളില്‍ ”പി.എം കെയര്‍സ്’ സ്റ്റിക്കറുണ്ടാകുമോ.. ഒരു ആകാംക്ഷ.. എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്​​.

ജൂണ്‍ 16ന് വൈകുന്നേരം 5.51ന് പോസ്റ്റു ചെയ്ത ട്വീറ്റ് വലിയ വിവാദമായതോടെ പിന്‍വലിച്ചു. എന്നാൽ, അതികം വൈകാതെ മധു തോട്ടപ്പിള്ളലിനെ പുറത്താക്കിയ വിവരം ഔദ്യോഗിക ട്വിറ്ററിലൂടെ സി.എസ്.കെ പുറത്തുവിട്ടു​. മോശമായ ഭാഷയിലുള്ള ആ ട്വീറ്റിനെക്കുറിച്ച് ടീം മാനേജ്‌മ​െൻറിന്​ അറിവില്ലായിരുന്നു. ടീം ഡോക്ടർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഡോക്ടറുടെ ട്വീറ്റിൽ ചെന്നൈ സൂപ്പർ കിങ്​സ്​ ഖേദം പ്രകടിപ്പിക്കുന്നു. – ചൈന്നൈ അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com