മലപ്പുറം: വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഹകരണം പരിഗണനയിലുള്ള വിഷയമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ െസക്രട്ടറി കെ.പി.എ മജീദ്. ലീഗിെൻറ നിലപാട് യു.ഡി.എഫുമായി സഹകരിക്കാൻ തയാറുള്ള എല്ലാ സംഘടനകളുമായും നീക്കുപോക്ക് നടത്താമെന്നാണ്. വിജയ സാധ്യതയാണ് പാർട്ടിയുടെ മുൻഗണന. യൂത്ത് ലീഗ് പറയുന്നത് അവരുടെ അഭിപ്രായമാണ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള അവകാശം പാർട്ടിയിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിശദമായ സർക്കുലർ നൽകിയിട്ടുണ്ട്്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയുമായും സഹകരിച്ച സി.പി.എമ്മാണ് ലീഗിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങളുമയി രംഗത്ത് വരുന്നതെന്നും വാർത്തസമ്മേളനത്തിൽ മജീദ് പറഞ്ഞു
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം വെൽഫെയർ പാർട്ടിയുമായും എസ്.ഡി.പിയുമായും തുറന്ന സംഖ്യത്തിലായിരുന്നു. വെൽഫെയർ പാർട്ടിയുമായി ആറ് ജില്ലകളിൽ ഇത്തരത്തിലുള്ള സഖ്യങ്ങളുണ്ട്്. മലപ്പുറം ജില്ലയിൽ 32 പഞ്ചായത്തുകൾ വെൽഫെയർ പാർട്ടിയുമായി സി.പി.എം സഖ്യത്തിലാണ്. പല സ്ഥലത്തും ഭരണത്തിൽ ഇവരുടെ പിന്തുണയോടെയാണ് സി.പി.എം ഭരിക്കുന്നത്. വെൽഫെയർ പാർട്ടിയുമായി പരസ്യ സഖ്യത്തിലുള്ള ഒരു പാർട്ടി ആ ബന്ധം വേർപ്പെടുത്തണമെന്ന തീരുമാനം എടുക്കാതെ ലീഗിനെതിരെ നടത്തുന്ന പ്രചരണങ്ങൾ ദുരുദ്ദേശത്തോടെയുള്ളതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ െകാടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ ചർച്ച നടത്തിയാണ് വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തിന് തീരുമാനമെടുത്തത്
കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പരസ്യമായി പിന്തുണച്ചതിനു ശേഷമാണ് സി.പി.എം ഇവർ വർഗീയ പാർട്ടിയാണെന്ന ആക്ഷേപം ഉന്നയിച്ചത്. സി.പി.എമ്മിനൊപ്പം കൂടുേമ്പാൾ മതേതര പാർട്ടിയും സി.പി.എമ്മിനെ എതിർക്കുേമ്പാൾ വർഗീയ പാർട്ടിയുമാവുന്നത് എങ്ങിനെയാണെന്നും മനസിലാവുന്നില്ല. ലീഗിെൻറ തീരുമാനങ്ങൾ പരസ്യമായിരിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു