മലപ്പുറം ∙ പ്രളയത്തില്‍ കിടപ്പാടം നഷ്ടമായ കവളപ്പാറയില്‍ 53 കുടുംബങ്ങള്‍ക്ക് 5.30 കോടി രൂപ സഹായം. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത ‘മണ്ണിലമര്ന്നവര്’ വാര്‍ത്താ പരമ്പരയെ തുടര്‍ന്ന് മന്ത്രി കെ.ടി.ജലീല്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം
ഓരോ കുടുംബത്തിനും ഭൂമി വാങ്ങാന്‍ ആറു ലക്ഷം രൂപയും വീടുവയ്ക്കാന്‍ നാലു ലക്ഷം രൂപയും വീതമാണു ലഭിക്കുക. തുക ഒട്ടും വൈകാതെ കൈമാറും. ഇവരുടെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി