Sunday, December 22, 2024
Google search engine
HomeIndiaവളവിൽ ഹമ്പ്, നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ചത് ലോറിയിൽ, രണ്ടു മരണം: വിഡിയോ...

വളവിൽ ഹമ്പ്, നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ചത് ലോറിയിൽ, രണ്ടു മരണം: വിഡിയോ…

റോഡിലെ കുണ്ടും കുഴികളുമെല്ലാം വാഹനങ്ങൾക്ക് ഭീഷണിയാകാറുണ്ട്. കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർ നിരവധിയാണ്. കുഴികൾ മാത്രമല്ല, റോഡിന്റെ നിർമാണ പിഴവും അശാസ്ത്രീയമായി സ്ഥാപിക്കുന്ന സ്പീഡ് ബ്രേക്കറുകളും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും. അത്തരത്തിലുണ്ടായൊരു അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ‌ വൈറലാകുന്നത്. പശ്ചിമ ബംഗാളിലാണ് അപകടം നടന്നത്. വളവിൽ സ്ഥാപിച്ച ഹമ്പാണ് ഇവിടെ വില്ലനായത്. വളവുകളും പ്രധാന ജംങ്ഷനുകളും എത്തുന്നതിന് മുമ്പ് വാഹനങ്ങളുടെ വേഗം കുറയ്ക്കാനാണ് ഇത്തരത്തിലുള്ള സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുന്നത്. എന്നാൽ ഇവിടെ വളവിൽ തന്നെയായിരുന്നു അത്. വേഗത്തിലെത്തിയ പിക്കപ്പ് ഹമ്പിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ലോറിയിൽ ഇടിച്ചു കയറി. ശരിയായ ദിശയിൽ എത്തിയ ലോറിയിൽ ഇടിച്ച പിക്കപ്പിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു എന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com