Wednesday, January 22, 2025
Google search engine
HomeCovid-19ലോകത്ത്​ കോവിഡ്​ ബാധിതർ 2.35 കോടി കടന്നു; എട്ട്​ ലക്ഷത്തിലേറെ മരണം

ലോകത്ത്​ കോവിഡ്​ ബാധിതർ 2.35 കോടി കടന്നു; എട്ട്​ ലക്ഷത്തിലേറെ മരണം

വാഷിങ്​ടൺ: ലോകത്തി​ൽ ആകെ കോവിഡ്​ സ്ഥിരീകരിച്ചവർ 2,35,84,084 ആയി. ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 8,12,517ലെത്തി. 1,60,80,594 പേർ രോഗമുക്തി നേടി.

66,90,973 പേർ നിലവിൽ ചികിത്സയിലുണ്ട്​. ഇതിൽ 61,515 പേർ ഗുരുതരാവസ്ഥയിലാണ്​. യു.എസിലാണ്​ കോവിഡ്​ അതിരൂക്ഷമായി ത​ുടരുന്നത്​. 58,74,146 പേർക്കാണ്​ യു.എസിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 1,80,604 പേർ മരണത്തിന്​ കീഴടങ്ങി. 31,67,063 പേർ രോഗമുക്തി നേടി. 25,26,479 പേർ നിലവിൽ ചികിത്സയിലാണ്​.

യു.എസി​നു പിന്നാലെ ​ബ്രസീൽ ആണ്​ കോവിഡ്​ ഏറെ ബാധിച്ച മറ്റൊരു രാജ്യം. 36,05,783 പേർക്കാണ്​ ബ്രസീലിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. 11,4772 പേർ മരിച്ചു. 27,09,638 പേർ രോഗമുക്തി നേടി. 7,81,373 പേർ നിലവിൽ ചികിത്സയിലാണ്​.

ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തി​ൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്​. 31,05,185 കോവിഡ്​ ബാധിതരാണ്​ ഇന്ത്യയിലുള്ളത്​. ഇതിൽ 71,0697 പേർ ചികിത്സയിലാണ്​. 23,36,796 പേർ രോഗമു​ക്തി നേടി. 57,692 പേർ ഇതിനകം കോവിഡ്​ ബാധിച്ച്​ മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com