Thursday, December 26, 2024
Google search engine
HomeIndiaറിയയുടെ അക്കൗണ്ടുകളിൽ സുശാന്തിന്‍റെ പണമില്ല; വരവ്​ ചിലവുകളിൽ പൊരുത്തക്കേട്​

റിയയുടെ അക്കൗണ്ടുകളിൽ സുശാന്തിന്‍റെ പണമില്ല; വരവ്​ ചിലവുകളിൽ പൊരുത്തക്കേട്​

റിയയുമായി ചേർന്ന്​ സുശാന്തിന്​ ബാങ്ക്​ അക്കൗണ്ടുകളില്ലെന്ന് ഇ.ഡി

മുംബൈ: ആത്​മഹത്യ ചെയ്​ത നടൻ സുശാന്തിന്‍റെ അക്കൗണ്ടുകളിൽ നിന്ന്​ കാമുകിയും നടിയുമായ റിയ ചക്രബർത്തിയുടെ അക്കൗണ്ടുകളിലേക്ക്​ പണം വകമാറ്റിയിട്ടില്ലെന്ന്​ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) ഉദ്യോഗസ്​ഥർ. റിയയുമായി ചേർന്ന്​ സുശാന്തിന്​ ബാങ്ക്​ അക്കൗണ്ടുകളില്ലെന്നും കണ്ടെത്തി.

അതേസമയം, റിയയുടെ വരവ്​ ചിലവ്​ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന്​ അന്വേഷണ ഉദ്യോഗസ്​ഥർ പറയുന്നു. റിയയുടെയും പിതാവിന്‍റെയും പേരിലുള്ള രണ്ട്​ ഫ്ലാറ്റുകൾ വാങ്ങിയതുമായി ബന്ധപ്പെട്ടാണ്​ അന്വേഷണം. വരവ്​ ചിലവുമായി ബന്ധപ്പെട്ട രേഖകൾ ഹാജറാക്കാൻ റിയ, സഹോദരൻ ശൗവിക്​, പിതാവ്​ ഇന്ദ്രജിത്​ ചക്രബർത്തി എന്നിവരോട്​ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്​.

റിയക്കും ബന്ധുക്കൾക്കും എതിരെ ആത്​മഹത്യ പ്രേരണ, 15 കോടി രുപ തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച്​ സുശാന്തിന്‍റെ പിതാവ്​ കെ.കെ സിങ്​ പട്​ന പൊലിസിൽ നൽകിയ പരാതിയുടെ അടിഥാനത്തിൽ കള്ളപ്പണം വെളിപ്പിക്കുന്നത്​ തടയുന്ന പി.എം.എൽ.എ നിയമ പ്രകാരം ഇ.ഡി സ്വമേധയാ കേസെടുക്കുകയായിരുന്നു. സുശാന്തുമായി ബന്ധമില്ലാത്തവരുടെ അക്കൗണ്ടുകൾ വഴി പണം വകമാറ്റിയെന്നാണ്​ കെ.കെ സിങ്ങിന്‍റെ ആരോപണം. രണ്ട്​ ദിവസങ്ങളിലായി 18 മണിക്കൂറോളമാണ്​ റിയയെ ഇ.ഡി ചോദ്യം ചെയ്​തത്​.

സുശാന്തിന്‍റെ കൊടക്​ ബാങ്ക്​ അക്കൗണ്ടിൽ നിന്ന്​ 55 ലക്ഷം രൂപ പിൻവലിച്ചിട്ടുണ്ട്​. കഴിഞ്ഞ സാമ്പത്തിക വർഷം 15 കോടി രൂപയാണ്​ അക്കൗണ്ടുകളിൽ ഉണ്ടായിരുന്നതെന്നും കൂടുതലും യാത്ര ചിലവുകൾക്കും നികുതികൾക്കും മറ്റ്​ ആവശ്യങ്ങൾക്കുമാണ്​ ചിലവിട്ടതെന്നും ഇ.ഡി ഉദ്യോഗസ്​ഥർ പറഞ്ഞു.

സുശാന്ത്​ 2019ൽ തുടങ്ങിയ വിവിഡ്രേജ്​ റിയാലിറ്റിക്​സ്​ പ്രൈവറ്റ്​ ലിമിറ്റഡ്​, കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ ഫ്രന്‍റ്​ ഇന്ത്യ ഫോർ വോൾഡ്​ ഫൗണ്ടേഷൻ എന്നീ കമ്പനികളിൽ റിയയും സഹോദരൻ ശൗവികും പങ്കാളികളാണെന്ന്​ ഉദ്യോഗസ്​ഥർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com