Thursday, January 23, 2025
Google search engine
HomeIndiaറഷ്യയിൽ നിന്ന്​ 33 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

റഷ്യയിൽ നിന്ന്​ 33 യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

മിഗ്​ ഉൾപ്പടെ 33 യുദ്ധവിമാനങ്ങൾ റഷ്യയിൽ നിന്ന്​ വാങ്ങുമെന്ന്​ പ്രതിരോധ മന്ത്രാലയം. 21 മിഗ്​ വിമാനങ്ങളും 12 സുഖോയ്​ ഫൈറ്റർ ജെറ്റുകളുമാണ്​ വാങ്ങുന്നത്​. ഇതുസംബന്ധിച്ച്​ പ്രതിരോധ മന്ത്രാലയം കരാറിലൊപ്പിട്ടു. ഏകദേശം ഒന്നേമുക്കാൽ ലക്ഷം കോടിയുടേതാണ്​ കരാർ. പുതിയവ വാങ്ങുന്നതിനൊപ്പം 59 പഴയ വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും കരാറിൽ ഉൾപ്പെടുന്നുണ്ട്​.

അതിർത്തിയിൽ സംഘർഷം ശക്​തി​െപ്പടുന്നതി​​െൻറ പശ്​ചാത്തലത്തിലാണ്​ പുതിയ തീരുമാനമെന്നാണ്​ സൂചന. രാജ്യത്തി​​െൻറ മിസൈൽ സംവിധാനങ്ങളുടെ നവീകരണവും കൂടുതൽ വാഹനങ്ങൾ ഉൾപ്പടെയുള്ള പടക്കോപ്പുകൾ വാങ്ങുന്നതുമുൾപ്പടെയുള്ള വിപുലമായ പദ്ധതിയും പ്രതിരോധ മന്ത്രാലയത്തിനുണ്ട്​.

റഷ്യയിൽ പുട്ടി​​െൻറ നേതൃത്വത്തിലുള്ള ഭരണം 2026വരെ തുടരാനുള്ള തീരുമാനം കഴിഞ്ഞ ദിവസംനടന്ന വോ​ട്ടെടുപ്പിൽ ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോദി അദ്ദേഹത്തെ അഭിനന്ദിക്കാനായി വിളിച്ച ഫോൺകോളിനിടെയാണ്​ ആയുധ കരാർസംബന്ധിച്ച സംഭാഷണങ്ങളും നടന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com