ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേയില്‍ ബേസിക് സ്ട്രിപ്പില്ല; വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് സുരക്ഷാ ഏജന്‍സിയുടെ താൽക്കാലിക ലൈസന്‍സില്‍.
ഇൻറര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരം റണ്‍വേയില്‍ ബേസിക് സ്ട്രിപ്പ് ഉള്ള വിമാനത്താവളങ്ങള്‍ക്ക് മാത്രമേ ലൈസന്‍സ് നല്കാന് പാടുള്ളൂ. എന്നാല്‍ ആള്‍സെയിന്‍സ് ഭാഗത്തായി വരുന്ന റണ്‍വേയില്‍ ബേസിക് സ്ട്രിപ്പില്ല.
വിമാനത്താവളത്തില്‍ ബേസിക് സ്ട്രിപ്പിനായി റണ്‍വേയുടെ മധ്യത്തില്‍ നിന്ന് 150 മീറ്റര്‍ വീതം ഇരുവശത്തും ഒഴിച്ചിടണമെന്നാണ് നിയമം. എന്നാല്‍ ആള്‍സെയിന്‍സ് ഭാഗത്ത് ഇത് ഒഴിച്ചിടാന്‍ കഴിഞ്ഞിട്ടില്ല.
നിലവില്‍ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ റണ്‍വേ കടന്നാലും അപകടമില്ലാതെ തിരിച്ചുവരാനുള്ള സംവിധാനമായ റണ്‍വേ എന്‍ഡ് സേഫ്ടി ഏരിയാ (റീസ) റണ്‍വേയുടെ അറ്റത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബേസിക് സ്ട്രിപ്പ് ഇല്ലാത്തതിനാല്‍ വിമാനങ്ങള്‍ റണ്‍വേ വിട്ടാല്‍ തിരികെ കയറാന്‍ കഴിയാത്ത അവസ്ഥയാണ്.
വര്‍ഷം തോറും ലഭിക്കുന്ന താല്‍ക്കാലിക ലൈസൻസിലാണ് രാജ്യാന്തര വിമാനത്താവളം മുന്നോട്ട് പോകുന്നത്.
ചാക്ക ഭാഗത്ത് നിന്ന് 13 ഏക്കര്‍ സ്ഥലം അടിയന്തരമായി ഏറ്റടെുത്ത് അന്താരാഷ്ട്ര നിയമപ്രകാരമുള്ള സ്ട്രിപ്പ് സജ്ജമാക്കാനാക്കുന്നുള്ള നടപടിക്രമങ്ങളുമായി എയര്‍പോര്‍ട്ട് അതോറിറ്റിയും സംസ്ഥാന സര്‍ക്കാറും മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിലെക്ക് കടന്നത്.
ഇതോടെ സ്ഥലം എറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പതിയെ പിന്നാക്കമായി. ഇൗ ഭാഗത്തെ ഉയര്‍ന്ന നിര്‍മിതികള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് മുന്നോട്ട് പോയങ്കിലും സ്വകാര്യവത്കരണം ഇതിനും തടയിട്ടു.
ശംഖുംമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര വിമാനത്താവളം 2011ല്‍ ചാക്കയിലേക്ക് മാറ്റി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിമാനത്താവളങ്ങളില്‍ ഏറ്റവും നല്ല വിമാനത്താവളമെന്ന പദവിരണ്ട് വട്ടം സ്വന്തമാക്ക