സന്ദേശ് ജിങ്കന് അർജുന
ന്യുഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം. രോഹിതിന് പുറമെ പാരാ അത്ലറ്റ് മാരിയപ്പൻ തങ്കവേലു, ടേബ്ൾ ടെന്നീസ് ചാമ്പ്യൻ മനിക ബദ്ര, ഗുസ്തി താരം വിനേഷ് ഫോഗാട്ട്, ഹോക്കി താരം റാണി രാംപാൽ എന്നിവരും ഖേൽ രത്ന പുരസ്കാരത്തിന് അർഹരായി.
മലയാളി ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന് ധ്യാൻ ചന്ദ് പുരസ്കാരം ലഭിച്ചു. അഞ്ചുപേരാണ് ധ്യാൻചന്ദ് പുരസ്കാരത്തിന് അർഹരായത്. 27 പേരാണ് അർജുന അവാർഡിന് അർഹരായത്. ക്രിക്കറ്റ് താരം ഇശാന്ത് ശർമക്കും വനിത ക്രിക്കറ്റ് താരം ദീപ്തി ശർമക്കും ഫുട്ബാൾ താരം സന്ദേശ് ജിങ്കനും അർജുന അവാർഡ് ലഭിച്ചു.