Thursday, December 26, 2024
Google search engine
HomeIndiaരാമക്ഷേത്രം: പ്രിയങ്കയുടെ നിലപാടിൽ ലീഗിന്​ അതൃപ്​തി, അടിയന്തര യോഗം ബുധനാഴ്​ച

രാമക്ഷേത്രം: പ്രിയങ്കയുടെ നിലപാടിൽ ലീഗിന്​ അതൃപ്​തി, അടിയന്തര യോഗം ബുധനാഴ്​ച

മലപ്പുറം: രാമക്ഷേത്രത്തി​​െൻറ ഭൂമി പൂജക്ക്​ മണിക്കൂറുകൾ മുമ്പ്​ ആശംസകളുമായി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരസ്യമായി രംഗത്തു വന്നതിൽ മുസ്​ലിം ലീഗിന്​ അതൃപ്​തി. വിഷയം ചർച്ച ചെയ്യാനും കോൺഗ്രസ്​ നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനും അടിയന്തര യോഗം ​ചേരാൻ ലീഗ്​ നേതൃത്വം തീരുമാനിച്ചു. ഭഗവാൻ രാമ​​​െൻറയും മാതാവ്​ സീതയു​ടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തി​​​െൻറ ഭൂമിപൂജ ദേശീയ ഐക്യത്തി​​​െൻറയും സാഹോദര്യത്തി​​​െൻറയും സാംസ്​കാരിക കൂടിച്ചേരലി​​​െൻറയും അവസരമാക​ട്ടെ എന്നാണ്​ പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്​.

വിഷയത്തിൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആദ്യ പ്രതികരണം ന്യൂനപക്ഷ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലാണെന്ന്​​ ലീഗ്​ നേതൃത്വ​ം  വിലയിരുത്തുന്നു. ഇക്കാര്യത്തിൽ പാർട്ടിക്കുള്ള​ അമർഷം​ കോൺഗ്രസ്​ ഹൈക്കമാ​ൻറിനെ അറിയിക്കും​. സംസ്​ഥാന അധ്യക്ഷൻ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങളുടെ വസതിയിൽ ബുധനാഴ്​ച ചേരുന്ന യോഗത്തിന്​ ശേഷമായിരിക്കും ഇതുസംബന്ധിച്ച നിലപാട്​ ​വ്യക്​തമാക്കുക. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി, പി.വി അബ്​ദുൽ വഹാബ് എം.പി​, അബ്​ദുസമദ്​ സമദാനി, കെ.പി.എ മജീദ്​, എം.കെ മുനീർ എം.എൽ.എ തുടങ്ങി മുതിർന്ന നേതാക്കൾ യോഗത്തിൽ പ​ങ്കെടുക്കും. ​

അതേസമയം, കോൺഗ്രസ്​ നേതൃത്വത്തെ അതൃപ്​തി അറിയിക്കുകയല്ലാതെ ഇക്കാര്യത്തിൽ മറ്റൊന്നും ചെയ്യാനാവില്ലെന്ന്​ ലീഗ്​ നേതൃത്വത്തിനും ബോധ്യമുണ്ട്​. രാമക്ഷേ​ത്രം നിർമിക്കുന്ന അയോധ്യ അടങ്ങുന്ന യു.പിയുടെ സംഘടന ചുമതല വഹിക്കുന്ന പ്രിയങ്കക്ക്​ ഇങ്ങനെയൊരു നിലപാട്​ എടുക്കാതെ നിർവാഹമില്ല. നിലവിലെ സാഹചര്യത്തിൽ കേരളത്തിന്​​ പുറത്ത്​ ഈ വിഷയത്തിൽ മറിച്ചൊരു അഭിപ്രായം പറയാനുള്ള ശേഷി ഒരു പാർട്ടിക്കുമില്ല എന്നതാണ്​ വസ്​തുത.

എന്നാലും സ്വന്തം അണികളെ സമാധാനിപ്പിക്കാൻ പ്രതിഷേധം അറിയിക്കാതെ തരമില്ലെന്ന്​ ലീഗ്​ നേതൃത്വം കരുതുന്നു. തദ്ദേശ തെരഞ്ഞെടുപ്പ്​ വരാനിരിക്കേ കോൺഗ്രസി​​െൻറത്​ മൃദുഹിന്ദുത്വ നിലപാ​ടാണെന്ന്​ പ്രചരിപ്പിച്ച്​ പാർലമ​െൻറ്​ തെരഞ്ഞെടുപ്പിൽ കൈവിട്ട ന്യൂനപക്ഷ വോട്ട്​ തിരിച്ച്​ പിടിക്കാൻ സി.പി.എം ശ്രമിക്കുമെന്ന ഭീതി കേരളത്തിൽ കോൺഗ്രസിനും ലീഗിനുമുണ്ട്​. ബാബരി മസ്​ജിദ്​ പൊളിച്ച്​ രാമ​േക്ഷത്രം പണിയ​ണമെന്ന പാർട്ടി ആചാര്യൻ ഇ.എം.എസി​​െൻറ നിലപാട്​ ഉയർത്തി ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ്​ അവരുടെ കണക്കു കൂട്ടൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com