രാജ്യത്ത് 24 മണിക്കൂറിനിടെ 1,209 മരണം
ന്യൂഡൽഹി: ഇന്ത്യയിൽ പുതുതായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 96,551 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുെട എണ്ണം 45 ലക്ഷം കവിഞ്ഞു. ഔദ്യോഗിക കണക്ക് പ്രകാരം 45,62,415 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് 24 മണിക്കൂറിൽ 1209 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിൽ 756, 271 പേരാണ് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്. രാജ്യത്തെ മരണനിരക്ക് 1.67 ശതമാനമാണ്.
കോവിഡ് പോസിറ്റീവായ 9.43 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 20.68 ശതമാനമായി. രാജ്യത്ത് ഇതുവരെ 35.42 ലക്ഷം പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 77.65 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗ വ്യാപനത്തിെൻറ സാഹചര്യത്തിൽ കോവിഡ് പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ച ഐ.സി.എം.ആർ കഴിഞ്ഞ ദിവസം 11,63,542 ടെസ്റ്റുകളാണ് നടത്തിയത്. ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്.