ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 19,906 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു ദിവസം 19,000ലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 410 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ 5,28,859 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്.
2,03,051 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 3,09,713 പേർക്ക് രോഗം ഭേദമായി. കോവിഡ് ബാധിച്ച് ഇതുവരെ 16,095 പേർ മരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 2,31,095 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐ.സി.എം.ആർ അറിയിച്ചു. അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗണിൽ ഇളവുകൾ നൽകാൻ ഒരുങ്ങുകയാണ്.