Wednesday, December 25, 2024
Google search engine
HomeAutoരാജ്യത്ത്​ ട്രെയിൻ സർവീസ്​ ആഗസ്​റ്റ്​ 12 വരെ നിർത്തിവെച്ചു

രാജ്യത്ത്​ ട്രെയിൻ സർവീസ്​ ആഗസ്​റ്റ്​ 12 വരെ നിർത്തിവെച്ചു

സ്​പെഷ്യൽ ട്രെയിനുകൾ സർവീസ്​ നടത്തും

ന്യൂഡൽഹി: രാജ്യത്ത്​ ട്രെയിൻ സർവീസ്​ ആഗസ്​റ്റ്​ 12 വരെ നിർത്തിവെച്ചതായി ഇന്ത്യൻ റെയിൽവേ. രാജധാനി, മെയിൽ, എക്​സ്​പ്രസ്​ ട്രെയിനുകളുടെ പ്രത്യേക സർവീസ്​ തുടരും. നേരത്തെ ജൂൺ 30 വരെയാണ്​ റെയിൽവേ സർവീസ്​ നിർത്തിവെച്ചിരുന്നത്​.

മെയ്​ 15നാണ്​ രാജ്യത്തെ ട്രെയിൻ സർവീസുകൾ ജൂൺ 30 വരെ നിർത്തിവെക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്​. ജൂലൈ ഒന്ന്​ മുതൽ ആഗസ്​റ്റ്​ 12 വരെ ബുക്ക്​ ചെയ്​ത ടിക്കറ്റുകൾക്ക്​ റദ്ദാക്കുകയും​ റീഫണ്ട്​ നൽകുകയും ചെയ്യും. പ്രത്യേക ട്രെയിനുകളിൽ പുതപ്പുകൾ  നൽകേണ്ടെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും റെയിൽവേ അറിയിച്ചു. അതേസമയം, അന്തർ സംസ്ഥാന തൊഴിലാളികളുമായി സർവീസ്​ നടത്തുന്ന 239 ട്രെയിനുകളുടെ ടൈം ടേബിളിൽ മാറ്റമില്ലെന്നും റെയിൽവേ പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com