ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച 46 ശതമാനം പേരും 15നും 60 വയസിനും ഇടയിൽ പ്രായമുള്ളവരാണെന്ന് ആരോഗ്യമന്ത്രാലയം.
രാജ്യത്തുണ്ടായ 21,129 മരണങ്ങളിൽ 9,720 എണ്ണവും 15നും 60നും ഇടയിൽ പ്രായമുള്ളവരാണ്. കോവിഡ് ബാധിച്ച് മരിച്ച മൂന്ന് ശതമാനം ആളുകൾ 15നും 29നും ഇടയിൽ പ്രായമുള്ളവരാണ്. 30നും 44നും ഇടയിൽ പ്രായമുള്ള 11 ശതമാനം പേരും കോവിഡ് ബാധിച്ച് മരിച്ചു. 53 ശതമാനം പേരാണ് 60 വയസിന് മുകളിൽ പ്രായമുള്ളവരെന്നും ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകളിൽ നിന്ന് വ്യക്തമാകും.
14നും 44 വയസിനുമിടയിലുള്ള കോവിഡ് രോഗികളിൽ മരണനിരക്ക് 15 ശതമാനമാണ്. ഇന്ത്യയിലെ കോവിഡ് മരണങ്ങളിൽ 85 ശതമാനവും 45 വയസിന് മുകളിലുള്ളവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.