Monday, December 30, 2024
Google search engine
HomeIndiaരാജസ്ഥാനിൽ കോൺഗ്രസ്​ സർക്കാർ അധികകാലം നില നിൽക്കില്ല- വസുന്ധര രാജെ

രാജസ്ഥാനിൽ കോൺഗ്രസ്​ സർക്കാർ അധികകാലം നില നിൽക്കില്ല- വസുന്ധര രാജെ

​ഗെഹ്​ലോട്ടിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാർ അധികകാലം നില നിൽക്കില്ലെന്ന്​ ബി.ജെ.പി നേതാവ്​ വസുന്ധര രാജെ. സർക്കാറിനെതിരെ വെള്ളിയാഴ്​ച അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന്​ പ്രതിപക്ഷ നേതാവ്​ ഗുലാബ്​ ചന്ദ്​ കതാരിയ പറഞ്ഞു. കോൺഗ്രസിലെ പ്രശ്​നങ്ങൾ സർക്കാറിനെ വീഴ്​ത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി.

വെള്ളിയാഴ്​ച ബി.ജെ.പി എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്​. ഈ യോഗത്തിൽ ഇതുസംബന്ധിച്ച കൂടുതൽ ചർച്ചകളുണ്ടാവുമെന്നാണ്​ സൂചന. അതേസമയം, കോൺഗ്രസ്​ പാർട്ടിയിലുണ്ടായ തെറ്റിദ്ധാരണകൾ മുന്നോട്ടുള്ള പോക്കിനായി വിസ്​മരിക്കാവുന്നതാണെന്ന്​ അശോക്​ ഗെഹ്​ലോട്ട്​ പ്രതികരിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാനായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാനിലെ ഒരു മാസം നീണ്ട രാഷ്​ട്രീയ അനിശ്​ചിതത്വത്തിന്​ കഴിഞ്ഞ ദിവസമാണ്​ വിരാമമായത്​. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ വിമത നേതാവ്​ സചിൻ പൈലറ്റ്​ പാർട്ടിയുമായി സഹകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com