Wednesday, January 22, 2025
Google search engine
HomeIndiaരണ്ട്​ ഹിസ്​ബുൽ മുജാഹിദീൻ തീവ്രവാദികളുടെ മൃതദേഹം കിഷൻഗംഗ നദിയിൽ

രണ്ട്​ ഹിസ്​ബുൽ മുജാഹിദീൻ തീവ്രവാദികളുടെ മൃതദേഹം കിഷൻഗംഗ നദിയിൽ

ശ്രീനഗർ: രണ്ട്​ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികളുടെ മൃതദേഹം നിയന്ത്രണ രേഖക്ക്​ സമീപമുള്ള കിഷൻഗംഗ നദിയിൽ നിന്നും കണ്ടെടു​െത്തതായി​ സൈന്യം. ജമ്മു കശ്​മീരിലെ ബന്ദിപ്പുര ജില്ലയിലാണ്​ സംഭവം.

മലൻഗാം തുലൈൽ ഗ്രാമത്തിലെ ഗുരെസ്​ സെക്​ടറിൽ പാക്​ അധീന കശ്​മീരിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ ഇവർ നദിയിൽ മുങ്ങി മരിച്ചതാവാമെന്ന്​ സുരക്ഷ സേന ഉദ്യോഗസ്​ഥർ പറഞ്ഞു.

പുൽവാമ ജില്ലക്കാരായ സമീർ അഹമദ്​ ബട്ടും നിസാർ അഹമദ്​ റാത്തേറുമാണ്​ മരിച്ചതെന്ന്​ തിരിച്ചറിഞ്ഞിട്ടുണ്ട്​​. ഹിസ്​ബുൽ മുജാഹിദീ​െൻറ സജീവ പ്രവർത്തകരെന്ന്​ കരുതപ്പെടുന്ന ഇരുവരെയും 2018 മുതൽ കാണാനില്ലായിരുന്നു.

മരിച്ചവരിൽ നിന്നും ആധാർ കാർഡും ഡ്രൈവിങ്​ ലൈസൻസും കണ്ടെടുത്തതായി അധികൃതർ പറഞ്ഞു​. നാല്​ വാച്ചുകൾ, 116 എ.കെ ആർ.ഡി.എസ്​, നാല്​ എ.കെ മാഗസിൻ, ഗ്രനേഡ്​ എന്നിവ കണ്ടെടുത്തിട്ടുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com