Wednesday, January 22, 2025
Google search engine
HomeInternationalയെമനിനുവേണ്ടി നാരങ്ങാവെള്ളം വിൽക്കുന്ന കുരുന്നുകൾ; അവസാനം ആഞ്​ജലീനയും അവരുടെ ആരാധികയായി

യെമനിനുവേണ്ടി നാരങ്ങാവെള്ളം വിൽക്കുന്ന കുരുന്നുകൾ; അവസാനം ആഞ്​ജലീനയും അവരുടെ ആരാധികയായി

ധനസമാഹരണം ഇതുവരെ 67,000 ഡോളർ പിന്നിട്ടു

അടുത്ത സുഹൃത്തുക്കളാണ്​ അയാൻ മൂസയും മിഖായേൽ ഇസ്​ഹാഖും. ഇരുവർക്കും ആറ്​ വയസാണ്​ പ്രായം. യെമനിലെ ദുരിത വാർത്തകൾ ഇവർ അറിയുന്നത്​ മാതാപിതാക്കളിൽ നിന്നാണ്​. കുട്ടികളാണ്​ യമനിൽ ഏറ്റവുംകൂടുതൽ ദുരിതം അനുഭവിക്കുന്നതെന്നും അവർക്ക്​ മനസിലായി.

കുറച്ച്​ പണം കിട്ടിയിരുന്നെങ്കിൽ അവർക്ക്​ എത്തിച്ച്​ കൊടുക്കാമായിരുന്നു എന്ന ചിന്തയിൽ നിന്നാണ്​ നാരങ്ങാവെള്ളം വിൽക്കുക എന്ന ആശയത്തിൽ ഇരുവരുമെത്തുന്നത്​. അങ്ങിനെ രണ്ടുപേരുംചേർന്ന്​ വീടിന്​ മുന്നിലെ തെരുവിൽ കച്ചവടം തുടങ്ങി.മാതാപിതാക്കളുടെ സഹായത്തോടെ അവർ വീഡിയോകൾ നിർമ്മിക്കുകയും സഹപാഠികളോടും ഇവിടേക്ക്​ വരാൻ പറയുകയുംചെയ്​തു. 100 ഡോളർ സമാഹരിക്കാനാണ്​ കുട്ടികൾ തീരുമാനിച്ചിരുന്നതെങ്കിലും അതെല്ലാം പിന്നിട്ട്​ പിന്നേയും മുന്നോട്ട്​പോയി. ഏകദേശം 48,000 ഡോളർ അയാനും മിഖായേലും നാരങ്ങാവെള്ളം വിറ്റ്​ സമാഹരിച്ചു.

ആഞ്​ജലീനയുടെ കൈത്താങ്ങ്

കച്ചവടം നന്നായി മുന്നോട്ട്​ പോയപ്പോഴാണ്​ അയാനേയും മിഖായേലിനേയും തേടി വിവിധ വാർത്താസംഘങ്ങളെത്തിയത്​. കുട്ടികളെയും അവരുടെ കുടുംബത്തെയും ബിബിസി, ഐടിവി തുടങ്ങിയവർ അഭിമുഖം നടത്തുകയും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക്​ എത്തിക്കുകയും ചെയ്തു.ഇത്രയധികം പണം സ്വരൂപിക്കുന്നത് ആശ്ചര്യകരമാണെന്ന് അയാൻ പറയുന്നു.

മാത്രമല്ല ഞങ്ങൾ ടിവിയിൽ വരുന്നതിനാൽ യെമനെക്കുറിച്ച് ആളുകളിൽ അവബോധം വളർത്താനും കഴിയുന്നു. ഞങ്ങൾ പണം സ്വരൂപിക്കുന്നുണ്ടെന്ന്​ എല്ലാവർക്കും അറിയാം. ഹോളിവുഡ്​ നടി ആഞ്​ജലീന ജൂലി ബിബിസി ന്യൂസ് വെബ്‌സൈറ്റിൽ കുട്ടികളുടെ പ്രചാരണത്തെക്കുറിച്ച് വായിക്കുകയും അവർക്ക് ഒരു കുറിപ്പ് അയയ്ക്കുകയും ചെയ്തു.

‘​പ്രിയ അയാനും മിഖായേലിനും, നിങ്ങളും സുഹൃത്തുക്കളും യമനിലെ കുട്ടികൾക്ക്​ വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്ക്​ നന്ദി. എനിക്ക്​ നിങ്ങളുടെ നാരങ്ങാവെള്ളം വാങ്ങാൻ കഴിയാത്തതിൽ ക്ഷമിക്കണം. പക്ഷേ യമനായി സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു’എന്നായിരുന്നു ബ്രിട്ടനിലെ പ്രതിനിധിവഴി അവർ അറിയിച്ചത്​. ഇതിന്​ പകരമായി ആഞ്​ജലീനക്ക്​ നന്ദി അർപ്പിച്ചുകൊണ്ട്​ കുട്ടികൾ ഒരു വീഡിയോയും പുറത്തിറക്കി.

ലണ്ടനിൽ വരു​േമ്പാൾ തങ്ങളുടെ നാരങ്ങാവെള്ളം കുടിക്കാൻ തീർച്ചയായും വരണമെന്നായിരുന്നു കുട്ടികൾ വീഡിയോയിലൂടെ ആഞ്​ജലീനയെ അറിയിച്ചത്​. ആഞ്​ജലീനയുടെ സഹായം ഉൾപ്പടെ ധനസമാഹരണം ഇതുവരെ 67,000 ഡോളർ പിന്നിട്ടുവെന്ന്​ അയാ​െൻറ മാതാവ്​ അദീല മൂസ പറയുന്നു. ഇത്​ ഏകദേശം 49,24,335.85 രൂപ വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com