Wednesday, January 22, 2025
Google search engine
HomeIndiaയുവതിയെ ട്രെയിനിൽ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

യുവതിയെ ട്രെയിനിൽ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

തലശ്ശേരി: ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്​റ്റിൽ. പാലയാട് അണ്ടല്ലൂർ പിലാവുള്ളതിൽ വീട്ടിൽ ദീക്ഷിതിനെയാണ്​ (24) ധർമടം പൊലീസ് അറസ്​റ്റ്​ ചെയ്തത്. മട്ടന്നൂർ ചാലോട് താമസിക്കുന്ന കൊല്ലം സ്വദേശിനിയായ 24കാരി നൽകിയ പരാതിയിലാണ് അറസ്​റ്റ്​.

െഫബ്രുവരിയിലാണ് കേസിനാസ്​പദമായ സംഭവം. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പരശുറാം എക്സ്പ്രസിൽവെച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇവർ മുൻപരിചയക്കാരാണ്. മട്ടന്നൂർ ചാലോടുള്ള ഒരു സ്ഥാപനത്തിൽ ഇരുവരും ഒന്നിച്ച് ജോലിചെയ്തിരുന്നു. ദീക്ഷിത് ഇപ്പോൾ എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയാണ്. അറസ്​റ്റിലായ ദീക്ഷിതിനെ കോടതി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com