അടുത്ത ന്യൂനമർദത്തോടെ കൂടുതൽ കനക്കാൻ സാധ്യത
തൃശൂർ: ദേശീയതലത്തിൽ അധികമഴയും സംസ്ഥാനത്ത് ശരാശരിയുമായി മൺസൂൺ മുന്നേറുന്നു. ദേശീയതലത്തിൽ 34 ശതമാനം അധികമഴയാണ് ശനിയാഴ്ചവരെ ലഭിച്ചത്. 52ന് പകരം 70 മില്ലിമീറ്റർ മഴയാണ് ദേശീയതലത്തിൽ പെയ്തത്
ദേശീയതലത്തിൽ മികച്ച മുന്നേറ്റം തുടരുേമ്പാൾ കേരളത്തിൽ രണ്ടാഴ്ച പിന്നിടുേമ്പാൾ ശരാശരി മഴ മാത്രമാണ് ലഭിച്ചത്. ഞായറാഴ്ചവരെ ലഭിച്ചത് 275ന് പകരം 265 മി. മീ മഴ. നാലു ശതമാനത്തിെൻറ കുറവുണ്ടെങ്കിലും കാലാവസ്ഥാ വകുപ്പിെൻറ കണക്കനുസരിച്ച് ഇത് ശരാശരിയിലാണ് ഉൾപ്പെടുത്തുക
കഴിഞ്ഞവർഷം ഇതേദിവസം 30 ശതമാനത്തിെൻറ മഴക്കമ്മിയാണുണ്ടായിരുന്നത്. ജൂൺ എട്ടിന് വൈകിയെത്തിയ മൺസൂണിനെ പിന്നീട് വായു ചുഴലിക്കാറ്റ് കൊണ്ടുപോകുകയായിരുന്നു. അതേസമയം, പ്രളയമുണ്ടായ 2018ൽ 52 ശതമാനത്തിെൻറ അധികമഴയാണ് രേഖപ്പെടുത്തിയത്- 277ന് പകരം 420.3 മി.മീ മഴ ലഭിച്ചു
2017ൽ അഞ്ചു ശതമാനത്തിെൻറ കുറവാണുണ്ടായത്- 277ന് പകരം 261. മൺസൂണിെൻറ ആദ്യഘട്ടത്തിൽ മഴ കുറയുന്നെന്ന പ്രതിഭാസത്തെ അംഗീകരിക്കുന്നതാണ് ഇൗ വർഷത്തെ ഇതുവരെ രേഖപ്പെടുത്തിയ കണക്ക്. എന്നാൽ, ഇൗമാസം 23ഒാടെ ബംഗാൾ ഉൾക്കടലിൽ ഉണ്ടാവുന്ന ന്യൂനമർദത്തോടെ മഴ കൂടുതൽ കനക്കാനാണ് സാധ്യത
കഴിഞ്ഞദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ലഭിച്ച ശക്തമായ മഴയും മധ്യ, തെക്കൻ കേരളത്തിൽ ലഭിച്ച തരക്കേടില്ലാത്ത മഴയും മൺസൂൺ സജീവമായതിെൻറ സൂചനകളാണെന്ന് കാലാവസ്ഥാ വ്യതിയാന ഗവേഷകൻ ഡോ. ചോലയിൽ ഗോപകുമാർ പറഞ്ഞു. ഇടുക്കി (-47), എറണാകുളം (-38), തൃശൂർ (-29), വയനാട് (-27) ജില്ലകളിൽ മഴക്കമ്മിയാണ്
65 ശതമാനം വീതം കൂടുതലായി മഴ ലഭിച്ച തിരുവനന്തപുരത്തിനും കോഴിക്കോടിനുമാണ് കോളടിച്ചത്. 33 ശതമാനമുള്ള കണ്ണൂരിലും നല്ല മഴ ലഭിച്ചു. ബാക്കി ഏഴു ജില്ലകളിൽ ശരാശരിയാണ്