മെക്സിക്കോസിറ്റി: ലോകത്ത് കോവിഡ് സംഹാരതാണ്ഡവം തുടർന്നുകൊണ്ടിരിക്കുകയാണ്. മെക്സിക്കോയിൽ 24 മണിക്കൂറിനിടെ 5,681പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 741 പേർ മരിക്കുകയും ചെയ്തു. മെക്സിക്കോ ആരോഗ്യ മന്ത്രാലയത്തിലെ സാംക്രമികരോഗ വിദഗ്ധനായ ജോസ് ലൂയിസ് അലോമിയ വ്യക്തമാക്കിയതാണിക്കാര്യം.
മെക്സിക്കോയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,31,770 ആയി. ഇതിൽ 28,510 പേർ മരണത്തിന് കീഴടങ്ങി. മാർച്ച് 11നാണ് കോവിഡ് 19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ലോകത്ത് ഇതുവരെ ഒരു കോടി എട്ട് ലക്ഷത്തിലേറെ ആളുകൾക്കാണ് കോവിഡ് പിടിപെട്ടത്. 5,18,000ത്തിലേറെ പേർ മരിക്കുകയും ചെയ്തു.