Monday, January 13, 2025
Google search engine
HomeIndiaമുഖ്യമന്ത്രിയുടെ കോവിഡ് വാർത്താസമ്മേളനം തള്ളൽ മാത്രമായെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ കോവിഡ് വാർത്താസമ്മേളനം തള്ളൽ മാത്രമായെന്ന് ചെന്നിത്തല

തിരുവനന്തപുരം: മോദിക്കും ട്രംപിനും പിണറായിക്കും ഒരേ ശൈലിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ആക്ഷേപിക്കുന്നു. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. വൈകുന്നേരം നടത്തുന്ന കോവിഡ് വാർത്താസമ്മേളനം തള്ളൽ മാത്രമായി മാറുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഒാഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. നടന്ന തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങൾ പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മാധ്യമപ്രവർത്തകരെ സൈബർ ഗുണ്ടകളെ ഉപയോഗിച്ച് വേട്ടയാടുന്നു. മാധ്യമപ്രവർത്തകർക്ക് ബുദ്ധിയില്ലെന്നാണ് ആക്ഷേപം. വനിതാ മാധ്യമപ്രവർത്തകരെ മോശമായി ചിത്രീകരിക്കുന്നു. അഴിമതി ചൂണ്ടിക്കാട്ടുമ്പോൾ ഉപജാപമെന്നാണ് ആരോപിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്ക് വലിയ ഭയമാണ്. ജനാധിപത്യ വിരുദ്ധമായാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. സൈബർ ആക്രമണത്തെ സംവാദം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വസ്തുതകൾ പുറത്തുവരുന്നതിൽ അദ്ദേഹത്തിന് ജാള്യതയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com