തിരുവനന്തപുരം: കോവിഡിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മരുന്ന് വിതരണം ചെയ്യുന്ന ഏഴ് കമ്പനികളുടെ പത്ത് പ്ലാൻറുകളിൽ നേരിെട്ടത്തിയുള്ള പരിശോധന തൽക്കാലം ഒഴിവാക്കി. കേരള സ്റ്റേറ്റ് മെഡിക്കൽ സർവിസസ് കോർപറേഷൻ െടൻഡർ വഴിയാണ് മരുന്ന് കമ്പനികളെ കണ്ടെത്തുന്നത്. ടെൻഡർ ഉറപ്പിക്കുന്നതിന് മുമ്പ് മരുന്നിെൻറ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും മതിയായ യോഗ്യത നേരിട്ട് ബോധ്യപ്പെടുന്നതിനും ഫാക്ടറികൾ സന്ദർശിച്ച് പരിശോധന നടത്തണമെന്നതാണ് വ്യവസ്ഥ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കമ്പനികളാണ് കേരളത്തിലേക്ക് പ്രധാനമായും മരുന്നെത്തിക്കുന്നത്. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ നേരിെട്ടത്തുന്നതിനുള്ള തടസ്സങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ സർവിസസ് കോർപറേഷൻ സർക്കാറിന് കത്തുനൽകിയിരുന്നു. ഇതേ തുടർന്നാണ് ടെൻഡർ കാലയളവായ 2020-21 വർഷത്തിൽ യാത്ര സുരക്ഷിതമാകുന്ന ഘട്ടത്തിൽ പരിശോധന നടത്തിയാൽ മതിയെന്ന നിബന്ധനയോടെ നടപടികളിൽ സർക്കാർ ഇളവ് നൽകിയത്.
ഫലത്തിൽ കടലാസ് വിവരങ്ങളിലെ ഉറപ്പിൽ ഇൗ പത്ത് മരുന്ന് നിർമാതാക്കളിൽനിന്ന് ഇക്കുറി മരുന്ന് വാങ്ങേണ്ടിവരും. ഒൗറംഗബാദ് (1), അഹമ്മദാബാദ് (3), ഗോവ (1), ഇൗസ്റ്റ് സിക്കിം (2), ബറൂച്ച് (1), ഹിമാചൽ പ്രദേശ് (1), ഉത്തരഖണ്ഡ് (1) എന്നിവിടങ്ങൾ കേന്ദ്രമാക്കിയാണ് ഇൗ പത്ത് കമ്പനികൾ പ്രവർത്തിക്കുന്നത്. സാധാരണ സർക്കാർ ഫാർമസി കോളജുകളിെല വിദഗ്ദരും ട്രഗ്സ് കൺട്രോൾ വകുപ്പിലെ ഉദ്യോഗസ്ഥരുമാണ് ഫാക്ടറി സന്ദർശിച്ച് റിേപ്പാർട്ട് തയാറാക്കുന്നത്.
സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവും രേഖകളിൽ വ്യക്തമാക്കിയ വിവരങ്ങളുടെ നിജസ്ഥിതിയുമെല്ലാം ബോധ്യപ്പെടുന്നത് ഇത്തരം പരിശോധനകളിലാണ്. കാൻസർ മരുന്നുകൾ നേരിട്ട് വാങ്ങാൻ അനുമതി കോവിഡ് പ്രതിസന്ധി മെഡിക്കൽ സർവിസസ് കോർപറേഷൻ വഴിയുള്ള മരുന്ന് ലഭ്യതയെ ബാധിച്ച് തുടങ്ങിയ സാഹചര്യത്തിൽ ആർ.
സി.സി, മലബാർ കാൻസർ സെൻറർ, കൊച്ചിൻ കാൻസർ റിസർച് സെൻറർ എന്നിവക്ക് സ്വന്തം സംവിധാനങ്ങൾ വഴി നേരിട്ട് മരുന്ന് വാങ്ങാൻ അനുമതി. 2020-21 വർഷത്തെ കാൻസർ മരുന്നുകൾക്കുള്ള പർച്ചേസ് ഒാർഡർ ഇൗമാസം അവസാനത്തിലെ മെഡിക്കൽ സർവിസസ് കോർപറേഷൻ നൽകാനാവൂ. ഇത് പ്രകാരമുള്ള ആദ്യഘട്ടം മരുന്ന് ലഭ്യമാകാൻ ആഗസ്റ്റാകും. ഇൗ സാഹചര്യത്തിലാണ് ജൂലൈ വരെയുള്ള മരുന്ന് വാങ്ങാൻ ഇൗ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയത്.