മഞ്ചേശ്വരം: മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ യുവാവ് കുത്തേറ്റു മരിച്ചു. ബേരിക്കയിലെ ചന്ദ്രഹാസ-പുഷ്പലത എന്നിവരുടെ മകൻ അണ്ണു എന്ന് വിളിക്കുന്ന കൃപാകര (28) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി 12.30 മണിയോടെയാണ് മരണം.
രാത്രിയിൽ അണ്ണു ആയുധവുമായി മിയാപ്പദവ് കെദുങ്ങാട്ടെ ജിതേഷ്, വിജേഷ് എന്നിവരുടെ വീട്ടിൽ അക്രമം നടത്തിയിരുന്നു. ഇതിനെ തുടർന്നുണ്ടായയ പ്രശ്നങ്ങളെ തുടർന്ന് അണ്ണുവിന് കുത്തേൽക്കുകയായിരുന്നുവെന്നാണ് വിവരം.
അണ്ണുവിന്‍റെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതേഷിനെയും വിജേഷിനെയും കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു.