Wednesday, January 22, 2025
Google search engine
HomeIndia‘മംഗളൂരുവിൽ വിമാനം ഏതാണ്ട് പൂർണമായി കത്തിപ്പോയി; അന്വേഷണം ദുഷ്കരമായിരുന്നു’

‘മംഗളൂരുവിൽ വിമാനം ഏതാണ്ട് പൂർണമായി കത്തിപ്പോയി; അന്വേഷണം ദുഷ്കരമായിരുന്നു’

തിരുവനന്തപുരം∙ കരിപ്പൂർ വിമാനാപകടത്തിന് 10 വർഷം മുൻപുണ്ടായ മംഗളൂരു അപകടവുമായി അദ്ഭുതകരമായ സാമ്യങ്ങളെന്ന് അന്ന് എയർ ഇന്ത്യ അന്വേഷണത്തിനു നിയോഗിച്ചിരുന്ന നോഡൽ ഓഫിസർ എ.കെ. മാത്യു. രണ്ടിടത്തും ഒന്നിലേറെ തവണ ലാൻഡിങ്ങിനു ശ്രമിച്ചു; ലാൻഡിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാകുകയും ചെയ്തു. അപകടത്തെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്നതെല്ലാം നിഗമനങ്ങൾ മാത്രമാണെന്നും യഥാർഥ കാരണമറിയാൻ ശാസ്ത്രീയ അന്വേഷണം പൂർത്തിയാകണമെന്നും എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ച മാത്യു പറഞ്ഞു.

മംഗളൂരുവിൽ വിമാനം ഏതാണ്ടു പൂർണമായി കത്തിപ്പോയിരുന്നതിനാൽ അന്വേഷണം ദുഷ്കരമായിരുന്നു. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡർ പൂർണമായി കത്തിപ്പോയി. ക്രാഷ് പ്രൂഫ് ചേംബറിലുണ്ടായിരുന്ന ചിപ്പ് മാത്രം കത്തിയില്ല. കോക്പിറ്റ് വോയ്സ് റിക്കോർഡറും കത്തിപ്പോയെങ്കിലും ചിപ്പുകൾ വീണ്ടെടുക്കാനായി. യുഎസിലെ നാഷനൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ സഹായത്തോടെയാണ് ഇവ ഡീകോഡ് ചെയ്തത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടത്തിനു മുൻപുള്ള സാഹചര്യങ്ങൾ അനിമേഷൻ രൂപത്തിൽ പുനഃസൃഷ്ടിച്ചു.

ലാൻഡിങ് നടത്തരുതെന്നും വീണ്ടും വട്ടമിട്ടു പറക്കാമെന്നും കോ–പൈലറ്റ് 3 തവണ നിർദേശിച്ചതായി കോക്പിറ്റ് റിക്കോർഡറിൽ നിന്നു വ്യക്തമായി. എന്നാൽ, ക്യാപ്റ്റൻ വഴങ്ങിയില്ല. തുടർന്നാണ് റൺവേയുടെ പകുതിക്കപ്പുറത്ത് വിമാനം നിലം തൊട്ടതും നിയന്ത്രണം നഷ്ടമായി തകർന്നുവീണു കത്തിയതും. 3 തവണ ലാൻഡിങ് തടഞ്ഞിട്ടും പൈലറ്റ് അനുസരിക്കുന്നില്ലെങ്കിൽ വിമാനത്തിന്റെ നിയന്ത്രണം കോ പൈലറ്റിന് ഏറ്റെടുക്കാമെന്ന ചട്ടഭേദഗതിയും അന്വേഷണ റിപ്പോർട്ടിനൊപ്പം കോർട്ട് ഓഫ് എൻക്വയറി ആയിരുന്ന റിട്ട. എയർ മാർഷൽ ബി.എൻ. ഗോഖലെ സമർപ്പിച്ചിരുന്നുവെന്ന് മാത്യു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com