Wednesday, January 22, 2025
Google search engine
HomeIndiaബോളിവുഡ്​ താരം മലൈക അറോറക്ക്​ കോവിഡ്

ബോളിവുഡ്​ താരം മലൈക അറോറക്ക്​ കോവിഡ്

മുംബൈ: ബോളിവുഡ്​ നടി മലൈക അറോറക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. പരിശോധനാഫലത്തിൽ ​കോവിഡ്​ പോസിറ്റീവാണെന്നും രോഗലക്ഷണങ്ങളില്ലാത്തതിനാൽ സ്വവസതിയിൽ ക്വാറൻറീനിൽ കഴിയുകയാണെന്നും മലൈക ഇൻസ്​റ്റഗ്രാം പോസ്​റ്റിലൂടെ അറിയിച്ചു.

“ഇന്ന് കോവിഡ്​ പരിശോധനയിൽ ഞാൻ പോസിറ്റീവാണെന്ന്​ സ്ഥിരീകരിച്ചു. എനിക്ക് സുഖം തന്നെയാണെന്ന്​ അറിയിക്കുന്നു. രോഗലക്ഷണങ്ങളില്ലാത്തതിനാൽ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച്​, ഡോക്ടറുടെയും അധികൃതരുടെയും നിർദ്ദേശപ്രകാരം വീട്ടിൽ തന്നെ ക്വാറൻറീനിൽ കഴിയുന്നു. നിങ്ങൾ എല്ലാവരും ശാന്തതയോടെ സുരക്ഷിതരായി തുടരുക”- മലൈക ഇൻസ്​റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ദിവസം മലൈകയുടെ കാമുകനും നടനുമായ അർജുൻ കപൂറിനും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങളില്ലാത്തതിനാൽ അർജുൻ കപൂറും വീട്ടിൽ ക്വാറൻറീനിൽ കഴിയുകയാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com