പല വിദേശ സർവകലാശാലകളിലും പഠിക്കാൻ ത്രിവത്സര ബിരുദ കോഴ്സുകൾ തടസ്സമാണ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിൽ നാല് വർഷ ഒാണേഴ്സ് ബിരുദ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ നിേയാഗിച്ച വിദഗ്ധ സമിതി ശിപാർശ. മൂന്ന് വിഷയങ്ങൾക്ക് തുല്യപരിഗണനയുള്ള ട്രിപ്ൾ മെയിൻ ബിരുദ കോഴ്സുകൾ തുടങ്ങണമെന്നും എം.ജി സർവകലാശാല വൈസ്ചാൻസലർ ഡോ. സാബുതോമസ് അധ്യക്ഷനും കെ.സി.എച്ച്.ആർ ഡയറക്ടർ ഡോ.പി. സനൽ മോഹൻ കൺവീനറുമായ സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പല വിദേശ സർവകലാശാലകളിലും പഠിക്കാൻ നിലവിെല ത്രിവത്സര ബിരുദ കോഴ്സുകൾ തടസ്സമാണ്. ഇത് മറികടക്കാൻ നാല് വർഷ ബിരുദ ഒാണേഴ്സ് കോഴ്സുകൾ ആരംഭിക്കണം.
പ്രധാന വിഷയത്തിൽ മേജർ ഡിഗ്രിക്ക് പുറമെ വിദ്യാർഥിക്ക് താൽപര്യമുള്ള വിഷയത്തിൽ മൈനർ ഡിഗ്രി കൂടി സമ്പാദിക്കുന്ന രീതി നടപ്പാക്കണം. ബിരുദത്തിന് ഗവേഷണം നാല് വർഷ കോഴ്സിെൻറ ഭാഗമായി വിദ്യാർഥി നിശ്ചിത ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഗവേഷണ പദ്ധതി പൂർത്തിയാക്കണം. നാക് എ ഗ്രേഡുള്ള കോളജുകളിലോ എൻ.െഎ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ നൂറ് റാങ്കിൽ ഇടംപിടിക്കുകേയാ ചെയ്ത കോളജുകളിൽ നാല് വർഷ കോഴ്സുകൾ അനുവദിക്കാം. ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ജിയോളജി, ഇംഗ്ലീഷ്, കോമേഴ്സ്, ബയോളജിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ആന്ത്രപ്പോളജി തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ തുടങ്ങാം.
ട്രിപ്ൾ മെയിൻ ബിരുദ കോഴ്സുകളുടെ തുല്യത പ്രശ്നം പരിധിവരെ പരിഹരിക്കാൻ ട്രിപ്ൾ മെയിൻ രീതിക്ക് കഴിയും. മൂന്ന് വിഷയങ്ങളിൽ ഏെതങ്കിലും ഒന്ന് പുതുതലമുറ വിഷയമായിരിക്കണം. ബി.എസ്സി കെമിക്കൽ ബയോളജി/ സിസ്റ്റം ബയോളജി/കമ്പ്യൂേട്ടഷനൽ ബയോളജി, കെമിസ്ട്രി, സുവോളജി, ബോട്ടണി/ജെനിറ്റിക്സ്/മോളിക്യുലാർ ബയോളജി/ബയോടെക്നോളജി/ബയോ ഇൻഫർമാറ്റിക്സ്/കമ്പ്യൂട്ടർ സയൻസ് ആൻഡ് സ്റ്റാറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ ട്രിപ്പിൾ മെയിൻ ഡിഗ്രി ആരംഭിക്കാം. സുവോളജി, ബോട്ടണി കോഴ്സുകൾക്ക് പകരം പുതിയ പഠന മേഖലകൾ കൂട്ടിച്ചേർത്ത് ബിരുദ കോഴ്സുകൾ തുടങ്ങാം.
സംയോജിത പി.ജി, ജോയൻറ് പി.ജി ബിരുദ, ബിരുദാനന്തര കോഴ്സുകൾ ഒന്നാക്കി സംയോജിത പി.ജി കോഴ്സുകൾ നാക് എ പ്ലസ് പ്ലസ് ഗ്രേഡുള്ളതോ എൻ.െഎ.ആർ.എഫ് റാങ്ക് 50ന് താഴെയോ ഉള്ള കോളജുകളിൽ ആരംഭിക്കാം. സയൻസ്, ഭാഷ, സാമൂഹിക ശാസ്ത്ര വിഷയങ്ങളിൽ യഥാക്രമം ഇൻറഗ്രേറ്റഡ് എം.എസ്സി ഇൻ ബേസിക് സയൻസ്, ഇൻറഗ്രേറ്റഡ് എം.എ ഇൻ ലാംേഗ്വജസ്, സോഷ്യൽ സയൻസ് തുടങ്ങിയ കോഴ്സുകൾ തുടങ്ങാം. അന്തർവൈജ്ഞാനിക പഠനം സാധ്യമാക്കുന്ന രീതിയിൽ എം.ടെക് കോഴ്സുകളും ശിപാർശ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത രണ്ട് സർവകലാശാലകളെ സഹകരിപ്പിച്ച് ഒാരോ സെമസ്റ്ററും ഒാരോ സർവകലാശാലയിൽ പഠിക്കുകയും അവസാന സെമസ്റ്റർ അന്തർദേശീയ നിലവാരമുള്ള ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ടും വിഭാവനം ചെയ്യുന്ന ജോയൻറ് ബിരുദാനന്തര കോഴ്സുകളും സമിതി ശിപാർശ ചെയ്യുന്നു. ഇതിൽ പങ്കാളികളാകുന്ന സർവകലാശാലകളെല്ലാം കൂടിയാവും ബിരുദം നൽകേണ്ടത്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശ കിഷോർ, െഎസർ ഡയറക്ടർ പ്രഫ. ജാരുഗു നരസിംഹ മൂർത്തി, കാസർകോട് കേന്ദ്രസർവകലാശാല മുൻ ഡീൻ പ്രഫ.എം. ദാസൻ എന്നിവരും സമിതി അംഗങ്ങളായിരുന്നു.