Monday, November 18, 2024
Google search engine
HomeInternationalബാഴ്​സയിൽ ഇനി ഒന്നും പഴയത്​ പോലെയാവില്ല...

ബാഴ്​സയിൽ ഇനി ഒന്നും പഴയത്​ പോലെയാവില്ല…

മെസ്സിയെന്ന ബ്രാൻഡിനെ നിലനിർത്താനായത്​ ബർതോ​േമ്യാവി​െൻറ വിജയം; എന്നാൽ, മെസ്സിയോ?

ബാഴ്​സലോണ എന്ന വികാരത്തിന്​ മുന്നിലാണ്​ മെസ്സിയുടെ മനസ്സ്​ കീഴടങ്ങിയത്​. ഭാര്യയുടെയും മക്കളുടെയും കണ്ണീർ, ജീവനോളം സ്​നേഹിച്ച ക്ലബിനെ ​േകാടതി കയറ്റുന്നതിലെ വേദന… ഇൗ രണ്ടു കാരണങ്ങളായിരുന്നു 10 ദിനം മു​െമ്പടുത്ത തീരുമാനം മാറ്റി ഒരു സീസൺ കൂടി കാറ്റലോണയയിൽ തുടരാൻ മെസ്സിയെ നിർബന്ധിച്ചത്​.

70 കോടി യൂ​േറാ നൽകിയാൽ അല്ലാതെ ക്ലബ്​ വിടാനാവില്ലെന്ന പ്രസിഡ​ൻറി​െൻറ നിർബന്ധവും മെസ്സിയെ സമ്മർദത്തിലാക്കുകയായിരുന്നു.

ലോക ഫുട്​ബാളിനെ പിടിച്ചുനിർത്തിയ വിവാദം കെട്ടടങ്ങി, മെസ്സി ഒരു സീസണിൽ കൂടി ബാഴ്​സയിൽ തുടരുമെങ്കിലും പഴയകാലംപോലെയാവില്ലെന്നുറപ്പ്​. ക്ലബിനോടുള്ള ആത്മാർഥതയിൽ തെല്ലും കുറവുണ്ടാവില്ലെന്ന്​ അദ്ദേഹം ആവർത്തിക്കു​േമ്പാഴും മുറിവേറ്റ മനസ്സുമായിതന്നെയാവും കാറ്റലോണിയയുടെ പടനായകൻ വരും സീസണിൽ കളത്തിലിറങ്ങുക.

കോച്ച്​ കൂമാൻ…

ബാഴ്​സയിലെത്തി ആദ്യ കൂടിക്കാഴ്​ചയിൽതന്നെ റൊണാൾഡ്​ കൂമാൻ സൂപ്പർതാരത്തോടുള്ള നിലപാട്​ വ്യക്തമാക്കിയിരുന്നു. ഇതുവരെയുണ്ടായിരുന്ന പ്രത്യേക പരിഗണനയോ, ആനുകൂല്യമോ ത​െൻറ ടീമിൽ മെസ്സിക്കുണ്ടാവില്ല.

മെസ്സിക്ക്​ രണ്ടു​ വർഷത്തെ കാരാർ കൂടി നൽകുമെന്ന്​ രണ്ടു ദിവസം മുമ്പ്​ ഡയറക്​ടർബോർഡ്​ തീരുമാനിച്ചെങ്കിലും പിതാവുമായുള്ള ചർച്ചകൾക്കു പിന്നാലെ അതെല്ലാം മുങ്ങിപ്പോയി. ഇൗ സീസണിനു പിന്നാലെ മെസ്സി ബാഴ്​സലോണ വിടുമെന്നതി​െൻറ സൂചനയാണിത്​.

നിലവിലെ 70 കോടിയുടെ ബൈ ഒൗട്ട്​ ​േക്ലാസ്​ മാത്രമാണ്​ താരത്തെ പിടിച്ചു നിർത്തുന്നതെന്ന്​ വ്യക്തം. ക്ലബിൽ തനിക്ക്​ സന്തോഷം നഷ്​ടമായെന്നും മെസ്സി പറഞ്ഞിരുന്നു.ലത്തിൽ മെസ്സി എന്ന ബ്രാൻഡിനെ ടീമിനൊപ്പം നിലനിർത്തുന്നതിൽ വിജയി​െച്ചന്ന്​ പ്രസിഡൻറിന്​ അവകാശപ്പെടാമെങ്കിലും, ​െമസ്സി എന്ന ഫുട്​ബാളർ ബാഴ്​സവിട്ടു​ പറന്നകന്നു എന്ന്​ ആരാധകർ വിശ്വസിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com