Friday, December 27, 2024
Google search engine
HomeIndiaബഹിഷ്​കരണാഹ്വാനം വ്യാപകം; വിപണിയിൽ പ്രകടമായില്ല

ബഹിഷ്​കരണാഹ്വാനം വ്യാപകം; വിപണിയിൽ പ്രകടമായില്ല

അ​തേ​സ​മ​യം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ട​രു​ന്ന ബ​ഹി​ഷ്​​ക​ര​ണാ​ഹ്വാ​നം പ​തി​യെ വി​പ​ണി​യെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ടെ​ന്നാ​ണ്​ നിരീക്ഷണം

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ലെ ര​ക്ത​ച്ചൊ​രി​ച്ചി​ലി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​നീ​സ്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ക്കാ​നു​ള്ള ആ​ഹ്വാ​നം രാ​ജ്യ​വ്യാ​പ​ക​മാ​യി ഉ​യ​രു​ക​യും ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്ര​ൻ​ഡി​ങ്​ ആ​വു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും ഈ ​വി​കാ​രം വി​പ​ണി​യി​ൽ കാ​ര്യ​മാ​യി പ്ര​തി​ഫ​ലി​ക്കാ​ൻ ഇ​ട​യി​ല്ലെ​ന്ന്​ വി​ദ​ഗ്​​ധ​ർ.

ഷ​വോ​മി, റി​യ​ൽ​മി, ഹ​യ​ർ തു​ട​ങ്ങി ഇ​ന്ത്യ​യി​ൽ സ്​​മാ​ർ​ട്ട്​​ഫോ​ണു​ക​ളും ഗൃ​ഹോ​പ​യോ​ഗ ഉ​ൽ​പ​ന്ന​ങ്ങ​ളും വ്യാ​പ​ക​മാ​യി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന ചൈ​ന ക​മ്പ​നി​ക​ളെ ഈ ​ആ​ഹ്വാ​നം ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും വി​പ​ണി വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്​​മാ​ർ​ട്ട്​​ഫോ​ണു​ക​ൾ​ക്കും മ​റ്റും വ​ൻ ഡി​മാ​ൻ​ഡ്​ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഇൗ ​സ​മ​യ​ത്ത്​​ ബ​ഹി​ഷ്​​ക​ര​ണാ​ഹ്വാ​നം സ്വാ​ധീ​നി​ച്ചി​ട്ടി​െ​ല്ല​ന്ന്​ പ്ര​മു​ഖ ചൈ​നീ​സ്​ സ്​​മാ​ർ​ട്ട്​​ഫോ​ൺ ക​മ്പ​നി​യു​ടെ  പ്ര​തി​നി​ധി പ്ര​തി​ക​രി​ച്ചു

അ​തേ​സ​മ​യം, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ട​രു​ന്ന ബ​ഹി​ഷ്​​ക​ര​ണാ​ഹ്വാ​നം പ​തി​യെ വി​പ​ണി​യെ സ്വാ​ധീ​നി​ക്കാ​നി​ട​യു​ണ്ടെ​ന്നാ​ണ്​ ക​ൺ​സ്യൂ​മ​ർ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ അ​പ്ല​യ​ൻ​സ​സ്​ മാ​നു​ഫാ​ക്​​ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ (സി.​ഇ.​എ.​എം.​എ) അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​ൻ വി​പ​ണി​യി​ലും ഉ​ൽ​പാ​ദ​ന​രം​ഗ​ത്തും ചൈ​ന​യു​ടെ സ്വാ​ധീ​നം അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും എ​ന്നി​രു​ന്നാ​ലും സ്വ​യം​പ​ര്യാ​പ്​​ത​ത കൈ​വ​രി​ക്കാ​ൻ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി പ​രി​​ശ്ര​മി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഇ​ന്ത്യ സെ​ല്ലു​ലാ​ർ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ അ​സോ​സി​യേ​ഷ​ൻ (ഐ.​സി.​ഇ.​എ) ചെ​യ​ർ​മാ​ൻ പ​ങ്ക​ജ്​ മോ​ഹി​ന്ദ്രൂ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​പ​ന​യു​ള്ള സ്​​മാ​ർ​ട്ട്​​ഫോ​ണു​ക​ളി​ൽ ആ​ദ്യ അ​ഞ്ചി​ലെ നാ​ലു ക​മ്പ​നി​ക​ളും ചൈ​ന​യി​ൽ​നി​ന്നു​ള്ള​വ​യാ​ണ്.  ഷ​വോ​മി, വി​വോ, റി​യ​ൽ​മി, ഒാ​പോ എ​ന്നീ നാ​ലു ചൈ​ന ക​മ്പ​നി​ക​ളാ​ണ്​ സ്​​മാ​ർ​ട്ട്​​ഫോ​ൺ വി​പ​ണി​യു​ടെ 76 ശ​ത​മാ​ന​വും കൈ​യ​ട​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ അ​ഞ്ചി​ൽ വ​രു​ന്ന, കൊ​റി​യ​ൻ ക​മ്പ​നി സാം​സ​ങ്ങി​ന്​ 15.6 ശ​ത​മാ​ന​മാ​ണ്​ വി​പ​ണി വി​ഹി​തം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com