Sunday, November 17, 2024
Google search engine
HomeInternationalബയേൺ x പി.എസ്​.ജി ഫൈനൽ പോര്​

ബയേൺ x പി.എസ്​.ജി ഫൈനൽ പോര്​

ചാമ്പ്യൻസ്​ ലീഗ്​ രണ്ടാം സെമി ഫൈനലിൽ ബയേൺ മ്യൂണിക്​ 3-0ത്തിന്​ ലിയോണിനെ തോൽപിച്ചു

ലിസ്​ബൺ: ബാഴ്​സയെ എട്ടുനിലയിൽ പൊട്ടിച്ച അതേ പോരാട്ടവും വീര്യവും ബയേൺ താരങ്ങൾ നിലനിർത്തിയപ്പോൾ ഫ്രഞ്ച്​ ടീമായ ലിയോണി​നെ 3-0ത്തിന്​ തോൽപിച്ച്​ മാന്വൽ നോയറും പടയാളികളും യൂറോപ്പിലെ ഗ്ലാമർ ടൂർണമെൻറി​ൻെറ കലാശക്കൊട്ടിലേക്ക്​. ഇനി തിങ്കളാഴ്​ച അരങ്ങേറുന്ന ഉഗ്രൻ ഫൈനൽ പോരാട്ടത്തിൽ യൂറോപ്പ്യൻ പട്ടം പാരിസിലേക്കാണോ അതോ ജർമനിയിലേക്കോ എന്ന്​ കാത്തിരുന്ന്​ കാണാം.

മാഞ്ചസ്​റ്റർ സിറ്റിയെ അട്ടിമറിച്ചെത്തിയ ലിയോണിനെ ഭാഗ്യം ഒരു വട്ടം കൂടി സഹായത്തിനെത്തുമോ എന്നായിരുന്നു ഫുട്​ബാൾ ലോകം ഉറ്റു നോക്കിയിരുന്നത്​. എന്നാൽ, കൗണ്ടർ അറ്റാക്കുമായി ആദ്യ നിമിഷങ്ങൾ തൊ​​ട്ടേ ബയേൺ ഗോൾമുഖം വിറപ്പിച്ച ഫ്രഞ്ച്​ ടീമിൻെറ​ ചെറിയ പിഴവുകൾക്ക്​ വലിയ വിലകൊടുക്കേണ്ടി വന്നു.

ലെവെൻഡോസ്​കിയെയും മുള്ളറിനെയും പൂട്ടാൻ ലിയോൺ പ്രതിരോധം നന്നായി ശ്രമിച്ചപ്പോൾ, സെർജ്​ നെബ്​റിയാണ്​ ഫ്രഞ്ച്​ ടീമിൻെറ കോട്ടപൊളിച്ചത്​. 18ാം മിനിറ്റിൽ അഞ്ചു പ്രതിരോധക്കാരെ വകഞ്ഞു മാറ്റി ബൂള്ളറ്റ്​ ഷൂട്ടിലൂടെയാണ്​ നെബ്​റി ഗോളാക്കിയത്​. വേഗവും പന്തടക്കവും കരുത്തും വിളിച്ചോതുന്ന ഒന്നൊന്നര ഗോൾ. ചോർച്ചയില്ലാത്ത കാവൽക്കാരൻനെന്ന വിശേഷണമുള്ള ലിയോൺ ഗോളി ആൻറണി ലോപസിന്​ ആ ഷോട്ടിനു മുന്നിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 33ാം മിനിറ്റിൽ ലെവൻഡോവ്​സ്​കി പാഴാക്കിയ ഒരവസരം പോസ്​റ്റിലേക്ക്​ തിരിച്ചു വിട്ട്​ നെബ്​റി വീണ്ടും ഹീറോയായി. ഇതോടെ ആദ്യ പകുതിയിൽ തന്നെ ലീഡ്​ നേടി ബയേണിൻെറ സേഫ്​ ലാൻറിങ്​.

രണ്ടാം പകുതിയിലും തിരക്കഥയിൽ മാറ്റമുണ്ടായില്ല. പന്തുവിട്ടുകൊടുക്കാതെ ബയേണിൻെറ മോധാവിത്തം ആവർത്തിച്ചു. ഗോളെന്നുറപ്പിച്ച രണ്ടിലധികം മുന്നേറ്റം ലിയോൺ താരങ്ങൾ കളഞ്ഞുകുളിച്ചതോ​െട ജയം ബയേൺ ഉറപ്പിച്ചു. ഒടുവിൽ സുപ്പർ താരം ലെവൻഡോവ്​സ്​കി 88ാം മിനിറ്റിൽ ഹെഡറിലൂടെ ഗോൾ നേടിയതോടെ ജർമൻ ചാമ്പ്യന്മാർ ഫൈനലിലേക്ക്​. തോറ്റെങ്കിലും, ഗോളുകൾ വഴങ്ങി​ പിന്നിട്ടു നിൽക്കു​േമ്പാഴും എങ്ങനെ കളിക്കണമെന്ന്​ ബാഴ്​സക്ക്​ പഠിപിച്ചുകൊടുത്താണ്​ ലിയോണിൻെറ മടക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com