Monday, December 30, 2024
Google search engine
Homekeralaപ്രതിപക്ഷം സർക്കാറിനെതിരെ ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കുന്നു- മുഖ്യമന്ത്രി ​

പ്രതിപക്ഷം സർക്കാറിനെതിരെ ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കുന്നു- മുഖ്യമന്ത്രി ​

സർക്കാറിനെതിരെ കലഹം സൃഷ്​ടിക്കാനാണ്​ ഒരുക്കമെങ്കിൽ അതു നടക്കില്ല

തിരുവനന്തപുരം: ശിവശങ്കറി​െൻറ അറസ്​റ്റ്​ സർക്കാറി​െൻറ മേൽകെട്ടിവെക്കേണ്ടതില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഉദ്യോഗസ്​ഥ​െൻറ ചെയ്​തികളെ സർക്കാറിനു മേൽ കെട്ടിവെച്ച് ദുർഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നതെന്നും ​ശിവശങ്കറി​െൻറ അറസ്​റ്റിനെ കുറിച്ച്​ മുഖ്യമന്ത്രി പറഞ്ഞു.

അടിസ്​ഥാനരഹിതമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച്​ സർക്കാറിനെ പ്രതിരോധത്തിലാക്കി ജനക്ഷേമപരമായ നടപടികളെ തമസ്​കരിക്കാമെന്ന വ്യാമോഹമാണ്​ പ്രതിപക്ഷത്തിനുള്ളത്​.

ഒരു കാര്യം ആവർത്തിച്ചു പറയുന്നു. ഈ സർക്കാർ ഒരു അഴിമതിയും വെച്ചുവാഴിക്കില്ല. നാടി​െൻറ വികസ​നം ഉയർത്തുക എന്ന ദൗത്യമാണ്​ സർക്കാർ നിർവഹിക്കുന്നത്​. ഈ യാഥാർഥ്യം അംഗീകരിക്കുന്ന ജനങ്ങളെ തെറ്റായ പ്രചരണങ്ങളിലൂടെ സ്വാധീനിക്കാനുള്ള ശ്രമമാണ്​ നടക്കുന്നത്​. സ്വർണക്കടത്ത്​ കസ്​റ്റംസ്​ നിയമത്തി​െൻറ ലംഘനമാണ്​. കംസ്​റ്റംസ്​ യൂണിയൻ ലിസ്​റ്റിൽ പെട്ടതാണ്​. അവർ ആ കേസ്​ അന്വേഷിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനം അനുഷ്​ഠിച്ചു​വന്ന ശിവശങ്കറിന്​ ഈ കേസിൽ ബന്ധമുണ്ട്​ എന്ന്​ അറിഞ്ഞപ്പോൾ തന്നെ അയാളെ പദവിൽ നിന്നും മാറ്റി. ഈ കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന്​ സംസ്​ഥാന സർക്കാർ തന്നെയാണ്​ ആവശ്യപ്പെട്ടത്​ -മുഖ്യമന്ത്രി പറഞ്ഞു.

ഈ വിഷയത്തെ വക്രീകരിച്ചാണ്​ പ്രതിപക്ഷം സർക്കാറിനെതിരെ തിരിയുന്നത്​. ശിവശങ്കറിനെ കാട്ടി സർക്കാറിനെതിരെ കലഹം സൃഷ്​ടിക്കാനാണ്​ ഒരുക്കമെങ്കിൽ അതു നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com