Thursday, December 26, 2024
Google search engine
HomeCovid-19'പു​ട്ടണ്ണാ, വാക്​സിൻ ഇങ്ങോട്ട്​ വിടൂ; ഭാബിജി പപ്പടം പകരം തരാം..' പുടി​െൻറ പേജിൽ മല്ലൂസി​െൻറ തിക്കും...

‘പു​ട്ടണ്ണാ, വാക്​സിൻ ഇങ്ങോട്ട്​ വിടൂ; ഭാബിജി പപ്പടം പകരം തരാം..’ പുടി​െൻറ പേജിൽ മല്ലൂസി​െൻറ തിക്കും തിരക്കും

ലോകത്ത്​ എവിടെ എന്തു നടന്നാലും ആദ്യം ഓടിയെത്തുന്ന സൈബർ മലയാളി ഇത്തവണയും പതിവ്​ തെറ്റിച്ചില്ല. കോവിഡ്​​ പ്രതിരോധ വാക്​സിൻ പ്രയോഗിച്ച ആദ്യ രാജ്യമായ റഷ്യക്കും പ്രസിഡൻറ്​ വ്ലാദ്​മിർ പുടിനും അഭിനന്ദനം അർപ്പിക്കുന്നതി​െൻറ തിരക്കിലാണ്​ ഇവർ. പുടിെൻറ പേരിലുള്ള ഫേസ്​ബുക്​ പേജിൽ ഇന്നലെ മുതൽ പതിനായിരക്കണക്കിന്​ കമൻറുകളാണ്​ നല്ല പച്ചമലയാളത്തിൽ അടിച്ചുവിടുന്നത്​

പുടിൻ ചേട്ടൻ കണ്ടുപിടിച്ച വാക്​സിൻ ഇങ്ങോട്ട്​ തന്നാൽ ഗോമൂത്രത്തിൽ ചാലിച്ച ഭാബിജി പപ്പടവാക്​സിൻ പകരം തരാമെന്നാണ്​ ഒരാളുടെ ഓഫർ. ‘ഞങ്ങൾ പാത്രം കൊട്ടിയും പന്തം കത്തിച്ചും ബാബാജി പപ്പടം കാച്ചിയും എപ്പോഴേ കോറോണയെ കണ്ടം വഴി ഓടിച്ചു’വെന്ന്​ ഒരു വിദ്വാൻ വീമ്പിളക്കുന്നു. ‘പുട്ടിൻ ചേട്ടാ.. മറക്കില്ല ഈ ചങ്കുറപ്പ്… മലയാളികൾക്ക് പുട്ടും കടലയും പോലെയാ പുട്ടിനും റഷ്യയും’ എന്നാണ്​ ഒരു കമൻറ്​.

നല്ല താറാവ് കറിയും വെള്ളേപ്പവും തരാമെന്ന്​ പറഞ്ഞ്​ ‘സഖാവ്​ പുടിനെ’ വീട്ടിലേക്ക്​ ക്ഷണിച്ച്​ നല്ല ആതിഥേയനാവുകയാണ്​ മറ്റൊരാൾ. ‘നാട്ടിൽ വെള്ളം കയറിയതിനാൽ മുണ്ടൊന്നു പൊക്കി കുത്തിയാൽ മതി. ഒരു കാലൻ കുട കൂടി എടുത്തോണം ചാറ്റൽ മഴ കാണും” എന്ന മുൻ കരുതൽ നിർദേശവും ‘റഷ്യൻ സഖാവിന്​’ നമ്മുടെ ‘കേരള സഖാവ്​’ നൽകിയിട്ടുണ്ട്​.

‘അണ്ണോ ഞങ്ങൾ ഒടുവിൽ പരീക്ഷിച്ച പപ്പടവും പരാജയപ്പെട്ടു’ എന്ന്​ നിരാശപ്പെടുന്നവരെയും കമൻറ്​ ബോക്​സിൽ കാണാനുണ്ട്​. ‘വാക്സിൻ സാങ്കേതികവിദ്യ റഷ്യയ്ക്ക് രഹസ്യമായി മറിച്ച് കൊടുത്തത് പിണറായിയാണെന്നും പിന്നിൽ വൻ അഴിമതിയുണ്ടെന്നും’ ചെന്നിത്തല ആരോപിക്കുമെന്നാണ്​ മറ്റൊരാളുടെ നിരീക്ഷണം. ‘പുട്ട് ഏട്ടാ നിങ്ങൾക്ക് പി.ആർ ഏജൻസി ഒന്നും ഇല്ലേ? ഇല്ലെങ്കിൽ തുടങ്ങ്​, ബി.ബി.സിയിലും സി.എൻ.എനിലും പടം ഒക്കെ വരും…. തുടർഭരണത്തിൽ താല്പര്യം ഇല്ലേ??’ എന്ന്​ പിണറായിയെ ട്രോളാനും ഇവിടെ ഇടം കണ്ടെത്തി.

‘ഇന്ത്യയുടെ പ്രധാനമന്ത്രിയാവാൻ താല്പര്യം ഉണ്ടെങ്കിൽ റഷ്യ കളഞ്ഞിട്ട് ഇങ്ങുവായോ..’ എന്ന്​ സ്​നേഹപൂർവം ക്ഷണിക്കുന്നവരും കുറവല്ല. ‘വിമാനം മേടിച്ച വകേല് ച്ചിരി വാസ്കിൻ കൂടി ഞങ്ങൾക്ക് തന്നൂടേ പുടിൻ മ്വോനൂസേ…’ എന്നാണ്​ ഒരാളുടെ അഭ്യർഥന. ‘മറ്റേ താടിക്കാരൻ വിളിക്കും. അപ്പോ കുറച്ചു ഞങ്ങൾക്ക് കൂടി അയക്കണം’ എന്ന്​ ഓർമിപ്പിക്കാനും മറന്നിട്ടില്ല.

സോഷ്യൽ മീഡിയ മലയാളികൾക്ക്​ ഇപ്പോൾ ഏറെ പരിചിതമായ ‘തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങളെയും’ കമൻറ്​ ബോക്​സിൽ കാണാം. ‘അണ്ണാ തീ തുപ്പുന്ന കിടിലൻ 4 ഡ്രാഗൺ കുഞ്ഞുങ്ങളെ തരാം, കയറ്റി അയച്ചു തുടങ്ങിയാൽ കേരത്തിലേക്കും പാർസൽ വിടണേ’ എന്നാണ്​ ഡ്രാഗൺ കച്ചവടക്കാര​െൻറ ഓഫർ!. ‘വാക്​സിൻ ഡൽഹിയിലേക്ക് അയച്ചാൽ ഇവിടെ എത്തും എന്ന് ഒരു പ്രതീക്ഷയും ഇല്ലാഞ്ഞിട്ടല്ലെന്നും’ ഇയാൾ പ്രത്യേകം പറയുന്നുണ്ട്​. എന്നാൽ, ഇവിടെ വാക്​സിൻ കച്ചവടം മാത്രം മതിയെന്നും ഡ്രാഗൺ കച്ചവടക്കാർ പിരിഞ്ഞുപോകണമെന്നുമാണ്​ ഇതിന്​ ഒരാളുടെ മറുപടി.

‘പ​ുട്ടേട്ടാ, ഈ നന്ദി പറച്ചിലൊക്കെ ചുമ്മാതല്ലെന്നും കേരളത്തിന്​ വാക്​സിൻ കൂടുതൽ തരാനുള്ള സൈക്കിളോടിക്കൽ മൂവാണെന്നും’ പുടിനെ ഓർമപ്പെടുത്തുന്നു വേറൊരാൾ. അതിനിടെ, ഒരു കഷണ്ടിക്കാര​െൻറ അഭ്യർഥനയാണ്​ ബഹുരസം. ‘കൊറോണയുടെ തിരക്കൊക്കെ കഴ​ിഞ്ഞാൽ നിങ്ങള്​ കഷണ്ടിക്കുള്ള മരുന്ന്​ കൂടി കണ്ടെത്തണം’ എന്നാണ്​ ഇയാളുടെ സ്​നേഹപൂർണമായ ആവശ്യം. ‘നിങ്ങളെ കൊണ്ട്​ അതിന്​ കഴിയും’ എന്ന്​ ആത്മവിശ്വാസം പകരാനും കഷണ്ടിക്കാരൻ മറന്നിട്ടില്ല.

കോവിഡ് വാക്സിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി റഷ്യ മാറിയ പശ്​ചാത്തലത്തിലാണ്​ ഈ കമൻറുകളൊക്കെയും. 44,000 കമൻറുകളാണ്​ ഇതിനകം ഒരു പോസ്​റ്റിന്​ ലഭിച്ചത്​. അതേസമയം, ഈ ഫേസ്​ബുക്​ പേജ്​ പുടി​െൻറതല്ലെന്നും ‘അശ്വതി അച്ചൂ’ ​ടൈപ്പ്​ ഫേക്​ പേജാണെന്നും കമൻറുന്നവരെ ഇടക്കിടെ ചിലർ ഓർമപ്പെടുത്തുന്നുണ്ട്​.

1957 ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ലോകത്തെ ആദ്യ കൃത്രിമ ഉപഗ്രഹം ‘സ്പുട്നിക്കി’നെ അനുസ്മരിപ്പിച്ച് ‘സ്പുട്നിക് 5’ എന്നാണു വാക്സി​െൻറ പേര്. വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകുന്നതായും ത​െൻറ മകൾക്കടക്കം പരീക്ഷണ ഡോസ് നൽകിയെന്നും പ്രസിഡൻറ്​ വ്ലാദ്​മിർ പുടിൻ വ്യക്തമാക്കിയിരുന്നു. ഒക്ടോബറോടെ വ്യാവസായികാടിസ്​ഥാനത്തിൽ വാക്​സിൻ ഉൽപാദനം തുടങ്ങുമെന്നാണു സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com