‘പിത്യുവിന്റെ പടമുള്ള കേക്ക് വേണം’, മൂന്ന് വയസ്സുകാരി ആമി വാശിയിലാണ്. ആമിയുടെ പിത്യു മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം പൃഥിരാജ്. പൃഥ്വിരാജിന്റെ കുഞ്ഞാരാധികയാണ് ആമി. രാജീവ് മേനോന്റെയും ഭാര്യയുടെയും മകൾ.അമ്മയുടെ കയ്യിൽ ഇരുന്ന് കൊണ്ട് കേക്കിൽ പൃഥ്വിരാജിന്റെ പടം വേണമെന്ന് ആവശ്യപ്പെടുന്ന ആമിയും അത് നിറവേറ്റിക്കൊടുക്കുന്ന അച്ഛനുമാണ് വിഡിയോയിൽ. കേക്കിൽ പൃഥ്വിയുടെ ചിത്രം കണ്ടതും, അതുവരെ സംഗതി കിട്ടുമോ ഇല്ലയോ എന്ന് കൺഫ്യൂഷനിൽ ആയിരുന്ന ആമിയുടെ മുഖം തിളങ്ങിപൃഥ്വിരാജ് തന്നെയാണ് ആമിയുടെ ക്യൂട്ട് വിഡിയോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചെറുപ്രായത്തിലേ ഒരാളുടെ ജീവിതത്തിൽ പ്രാധാന്യം ലഭിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണെന്ന് പൃഥ്വി പറയുന്നു. ഭാര്യ സുപ്രിയ മേനോനും കുഞ്ഞു ആമിയുടെ കുസൃതിത്തരം ആസ്വദിച്ച് കമന്റ് ചെയ്തിട്ടുണ്ട്
‘പിത്യു’വിന്റെ പടമുള്ള കേക്ക് വേണം; കുഞ്ഞ് ആരാധികയുടെ പിറന്നാൾ വിഡിയോയുമായി പൃഥ്വിരാജ്
By Malayalida
0
496
RELATED ARTICLES