Sunday, December 22, 2024
Google search engine
HomeIndiaപാമ്പ് ഭീതിയില്‍ ഒരു പ്രദേശം; മൂന്നാഴ്​ച്ചക്കിടെ പിടികൂടിയത് 73 മൂര്‍ഖന്‍ പാമ്പുകളെ

പാമ്പ് ഭീതിയില്‍ ഒരു പ്രദേശം; മൂന്നാഴ്​ച്ചക്കിടെ പിടികൂടിയത് 73 മൂര്‍ഖന്‍ പാമ്പുകളെ

ബാലരാമപുരം: പാമ്പ് ഭീതിയില്‍ ഉറക്കം നഷ്​ടപ്പെട്ട്​ കഴിയുകയാണ്​ ബാലരാമം ശാലിഗോത്ര തെരുവിലുള്ളവർ. മൂന്നാഴ്ചക്കിടെ ഇവിടെ നിന്ന്​ പിടികൂടിയത് 73 മൂര്‍ഖന്‍ പാമ്പുകളെയാണ്​. ഞായറാഴ്ച രാവിലെ ശാലിഗോത്ര തെരുവിലെ പുത്തന്‍ തെരുവില്‍ നിന്നാണ്​​ 73ാമത്തെ പാമ്പിനെ പിടികൂടിയത്. ഇതോടെ രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ് പ്രദേശവാസികൾ

ബാലരാമപുരം ശാലിഗോത്ര തെരുവിലെ, പുത്തന്‍ തെരുവിൽ പരമശിവത്തി​​െൻറ വീട്ടില്‍ നിന്നാണ് ആദ്യമായി പാമ്പിനെ പിടികൂടിയത്. ആദ്യ ദിവസം തന്നെ ചെറ​ുതും വലുതുമായ 22 മൂര്‍ഖന്‍ പാമ്പുകളെയാണ്​ ഇവിടെ നിന്ന്​ പിടികൂടിയത്. പിന്നീട്​ വിവിധ ദിവസങ്ങളിലായി ഇയാളുടെ വീട്ടില്‍ നിന്നും സമീപത്തെ വീടുകളിൽ നിന്നുമായി 50തിൽപരം​ പാമ്പുകളെ പിടികൂടി

ദിവസം തോറും രണ്ടും മൂന്നും മൂര്‍ഖന്‍ പാമ്പുകളെ പ്രദേശത്തെ വീടുകളില്‍ നിന്ന്​ പിടികൂടാന്‍ തുടങ്ങിയതോടെ പ്രദേശവാസികളുടെ ഭീതി വർധിച്ചിട്ടുണ്ട്. പാമ്പിനെ പിടികൂടിയ വീടി​​െൻറ ഉടമയും കുടുംബവും വീട് ഉപേക്ഷിച്ച് ബന്ധുവീട്ടില്‍ അഭയം തേടിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഇപ്പോള്‍ ഏറെ ഭയപ്പാടോടെയാണ് വീട്ടില്‍ കഴിയുന്നത്

പാമ്പ് പിടിത്തക്കാരെ വിളിച്ചാല്‍ ഫോണെടുത്ത് കൃത്യസമയത്ത്​ എത്താത്തതിനാൽ നാട്ടുകാരായ യുവാക്കള്‍ തന്നെ പാമ്പിനെ പിടികൂടാൻ രംഗത്തിറങ്ങുകയായിരുന്നു. പാമ്പിനെ പിടിച്ച്​ കുപ്പിയിലാക്കി മ്യൂസിയത്തിലെ താല്‍ക്കാലിക ജീവനക്കാരനായ സനലി​​െൻറ പക്കല്‍ കൊടുത്തയക്കുകയാണ്​  ചെയ്യുന്നത്

ശാലിഗോത്ര തെരുവിലെ യുവാക്കളുടെ വലിയൊരു സംഘം രാത്രിയിലും പകലുമായി നടത്തിവരുന്ന പരിശോധനയിലാണ്​ പാമ്പുകളെ കണ്ടെത്തുന്നത്. എവിടെ നിന്നാണ് ഇത്രയും പാമ്പ് വരുന്നതെന്ന്​ അറിയാത്തത്​ ഏറെ ആശങ്കക്കിടയാക്കുന്നു. മാസങ്ങളും ദിവസങ്ങളും മാത്രം പ്രായമായ മുര്‍ഖന്‍ പാമ്പുകളെയാണ് പിടികൂടുന്നതിലെറെയും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com