Wednesday, January 22, 2025
Google search engine
HomeIndiaപാട്ടിന്‍റെ വെള്ളരിപ്രാവ്

പാട്ടിന്‍റെ വെള്ളരിപ്രാവ്

എടക്കാട്​ ബറ്റാലിയൻ 06’ എന്ന സിനിമയിലെ ‘നീ ഹിമമഴയായ്​…’ എന്ന പാട്ടിനായി സംഗീതമൊരുക്കു​േമ്പാൾ ഗായികയായി ​ ​േ​ശ്രയ ഘോഷാലായിരുന്നു കൈലാസ്​​ മേനോ​​​​െൻറ മനസ്സിൽ. അക്കാര്യം​ സൂചിപ്പിച്ച്​ അവർക്ക്​​ സന്ദേശം അയക്കുകയും ചെയ്​തു. പതിവുപോലെ ട്രാക്ക്​ പാടാൻ എത്തിയതായിരുന്നു ആ പെൺകുട്ടി. എന്നാൽ, ട്രാക്ക്​ കേട്ടപ്പോൾ അവർതന്നെ പാടിയാൽ മതിയെന്നാണ്​ സിനിമയുടെ നിർമാതാവ്​ സാന്ദ്ര തോമസും കൈലാസും തീരുമാനിച്ചത്​.​ അവരുടെ കണ്ടെത്തൽ തെറ്റിയില്ല. പാട്ട്​ പുറത്തിറങ്ങിയപ്പോൾ പാടിയത്​​ ശ്രേയ ഘോഷാൽ ആണോയെന്ന്​ ആളുകൾ ആദ്യം സംശയിച്ചു. അന്വേഷിച്ചപ്പോഴാണ്​ നിത്യ മാമ്മൻ ആണ്​ ആ മനോഹര ശബ്​ദത്തി​​​െൻറ ഉടമ എന്നു മനസ്സിലായത്​. അതോടെ ‘നീ ഹിമ മഴയായ്​’ എന്ന ഒറ്റപ്പാട്ടിലൂടെ നിത്യ സംഗീതപ്രേമികളുടെ ഹൃദയത്തിലിടം നേടി. കോവിഡ്​ കാലത്ത്​ ആമസോൺ പ്രൈമിലൂടെ റിലീസ്​ ചെയ്​ത സൂഫിയും സുജാതയും എന്ന സിനിമയിലെ ‘വാതിക്കല്​​ വെള്ളരിപ്രാവ്​…വാക്ക്​ കൊണ്ട്​ മുട്ടണ്​ കേട്ട്​…’ എന്ന മാസ്മരികത തുളുമ്പുന്ന പാട്ടിലൂടെ  മലയാളസിനിമാ ഗാനലോകത്ത്​ ചുവടുറപ്പിക്കുകയാണ്​​ ഈ ഗായിക. അത്തറി​​​െൻറ മണവും മൈലാഞ്ചിയുടെ ചുവപ്പുമായി ആസ്വാദകരുടെ ആത്മാവിലേക്ക്​ ആഴ്​ന്നിറങ്ങുന്ന പ്രണയത്തി​​െൻറ ഈരടികൾ നിറഞ്ഞ പാട്ട്​… സംഗീതത്തി​​​െൻറ വഴികളെക്കുറിച്ച്​ നിത്യ സംസാരിക്കുന്നു

സൂഫിയിലേക്ക്​ എത്തിയത്

എ.സി.വി ഫിലിം അവാർഡ്​സിൽ ലൈവായി പാടിയിരുന്നു. ജോൺസൺ മാഷി​​​െൻറ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചനയായിരുന്നു അത്​. ‘ഏതോ ജൻമ കൽപനയിൽ’ എന്ന പാട്ടാണ്​ പാടിയത്​. എം. ജയചന്ദ്രൻ സാർ ആ പാട്ടു കേട്ടിരുന്നു. അതുകഴിഞ്ഞ്​​ അദ്ദേഹം എന്നെക്കുറിച്ച്​ അന്വേഷിച്ചു. അങ്ങനെ രവിശങ്കർ എന്ന ഗായകൻ എ​​​െൻറ വോയ്​സ്​ ഡെമോ അദ്ദേഹത്തിന്​ അയച്ചുകൊടുത്തു. തുടർന്നാണ്​ സൂഫിയും സുജാതയിലെ ‘വാതിക്കല്​​ വെള്ളരിപ്രാവ്​…’ എന്ന പാട്ടി​​​െൻറ ട്രാക്കു പാടാൻ അദ്ദേഹം വിളിക്കുന്നത്​. സാറി​​​െൻറ പൂർണ ശിക്ഷണത്തിലാണ്​ റെക്കോഡിങ്​ പൂർത്തിയാക്കിയത്​​. പാട്ടി​​​െൻറ ആദ്യം മുതൽ അവസാനം വരെ എല്ലാം ശ്രദ്ധയോടെ പഠിപ്പിച്ചു തന്നു. ആദ്യമായി പാടിയ ‘നീ ഹിമമഴയായ്​’ പോലെ ‘വാതിക്കല്​ വെള്ളരിപ്രാവും’ ഹിറ്റായി. എം.ജെ സാറി​​​െൻറ പാട്ട്​ പാടാൻ കഴിഞ്ഞത്​ വലിയ ഭാഗ്യമായി കരുതുന്നു. ഒരുപാട്​ നല്ല പാട്ടുകൾ മലയാളികൾക്ക്​ സമ്മാനിച്ച സംഗീതജ്​ഞനാണ്​. സൂഫിയും സുജാതയിലെ അദ്ദേഹത്തി​​​െൻറ പശ്ചാത്തല സംഗീതം എടുത്തുപറയേണ്ടതാണ്​.  പാട്ടിന്​ നല്ല പ്രതികരണമാണ്​ വരുന്നത്​. പാട്ടി​​​െൻറ വിഡിയോക്കു താഴെ ശ്രേയ ഘോഷാലിനെപ്പോലുണ്ടെന്ന അഭിപ്രായങ്ങളൊക്കെ കണ്ടു. എടക്കാട്​ ബറ്റാലിയനിലെ ‘‘നീ ഹിമമഴയായ്​’’ ഇറങ്ങിയപ്പോഴും ഇതേ കമൻറ്​സ്​ കേട്ടിരുന്നു.  ഞാനത്​ വിശ്വസിക്കുന്നേയില്ല. ശ്രേയ ഘോഷാൽ വലിയ പാട്ടുകാരിയാണ്​. അവരെപ്പോലെ  പാടാനൊന്നും എനിക്ക്​ കഴിയില്ല​.

മെലഡി​യുടെ രാജാക്കന്മാർ

ഇത്രയും വലിയ സംഗീതസംവിധായകരുടെ കൂടെ പ്രവർത്തിക്കാനായത്​ ഭാഗ്യം​െകാണ്ടാണെന്ന്​ വിശ്വസിക്കുന്നു. കൈലാസ്​ സാറി​​​െൻറയും എം.ജെ സാറി​​​െൻറയും മനോഹരമായ കംപോസിഷൻ തന്നെ പാടാൻ പറ്റി. എന്നെ തിരഞ്ഞെടുത്തതിന്​ അവർക്കാണ്​ നന്ദി പറയേണ്ടത്​. കൈലാസ്​ സാറി​​​െൻറ കൂടെ വർക്​ ചെയ്​തപ്പോഴാണ്​ ഏറ്റവും കൂടുതൽ പേടിച്ചത്​. കാരണം അത്​ സിനിമ കരിയറിലെ ആദ്യത്തെ പാട്ടാണ്​. എല്ലാ പിന്തുണയും നൽകി  അദ്ദേഹം  കൂടെയുണ്ട്​. പുതിയ പാട്ടിറങ്ങിയപ്പോഴും നല്ല വാക്കുകൾ പറഞ്ഞു

എം.ജെ സാറി​​​െൻറ വലിയ ഫാനാണ്​ ഞാൻ.  ഓരോ പാട്ടുകൾ കേൾക്കു​േമ്പാഴും എന്തു മനോഹരമായിട്ടാണ്​ ചെയ്​തിരിക്കുന്നത്​ എന്ന്​ ഓർക്കും. അദ്ദേഹത്തി​​​െൻറ പാട്ടുകളുടെ കവർ സോങ്ങുകളാണ്​​ ആദ്യം യൂട്യൂബിൽ അപ്​ലോഡ്​ ചെയ്​ത്​ തുടങ്ങിയത്​. അഞ്ചുവർഷം മുമ്പ്​ എന്നു നി​​​െൻറ മൊയ്​തീനിലെ ‘കാത്തിരുന്ന്​ കാത്തിരുന്നു…’ എന്ന പാട്ടാണ്​ ആദ്യമായി കവർ ആയി ചെയ്​തത്​. അഞ്ചുവർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തി​​​െൻറ പാട്ടു​ പാടാൻ കഴിഞ്ഞുവെന്നതിൽ അതിയായ സന്തോഷമുണ്ട്​. ആ പാട്ടിനായി എന്നെ തിരഞ്ഞെടുത്തു എന്നത്​ ആദ്യം വിശ്വസിക്കാനായില്ല. വലിയ ഞെട്ടലായിരുന്നു. പാട്ട്​  പറഞ്ഞുതരു​േമ്പാൾതന്നെ അറിയാമായിരുന്നു ഇത്​ വേറെ ലെവൽ ആണെന്ന്​. മനോഹരമായിട്ടാണ്​ അദ്ദേഹം ഓരോന്നും പഠിപ്പിച്ചുതന്നത്. അതിൽ മുഴുകിയതു കൊണ്ട്​ പാട​ു​േമ്പാൾ പേടിയൊന്നും തോന്നിയില്ല. കൂടെ പാടിയ അർജുൻ കൃഷ്​ണ, സിയ എന്നിവർക്കും പാട്ട്​ നന്നായതി​​​െൻറ ക്രെഡിറ്റ്​ ഉണ്ട്​. ഹരിനാരായണൻ സാറി​​​െൻറ കവിത തുളുമ്പുന്ന വരികൾ മറ്റൊരു ഘടകമാണ്

സിനിമയിലേക്ക്​

സിനിമയിൽ പാടുക എന്നത്​ ചെറുപ്പത്തിലേ ഉള്ള ആഗ്രഹമായിരുന്നു. സംഗീതവുമായി ബന്ധമുള്ള കുടുംബമായിരുന്നില്ല. അമ്മയും ചേച്ചിയും പാടുമെങ്കിലും പാട്ട്​ പ്രഫഷനായി സ്വീകരിച്ചിട്ടില്ല. ​പള്ളിയിലെ ക്വയറിലെ ഗായകരായിരുന്നു ഞങ്ങൾ. സ്​കൂൾ-കോളജ്​ പഠനകാലത്ത്​ പാട്ടിൽ സജീവമായിരുന്നു. പിന്നീടാണ്​ കവർസോങ്​സ്​ ചെയ്യാൻ തുടങ്ങിയത്​. പതുക്കെ മ്യൂസിക്​ ഷോകളിലും പാടിത്തുടങ്ങി. ഒരിക്കൽ ഒരു പരിപാടിയിൽ പാടിയതി​​​െൻറ വിഡിയോ കൈലാസ്​ സാറി​​​െൻറ അമ്മ കേൾക്കാനിടയായി. അമ്മയാണ്​ സാറിൻറടുത്ത്​ എന്നെ റെക്കമ​​െൻറ്​ ചെയ്​തത്​. ഈ ഫീൽഡിലേക്ക്​ വരു​േമ്പാൾ ആരെ സമീപിക്കണം എന്നതൊന്നും അറിഞ്ഞുകൂടായിരുന്നു. ദൈവം സഹായിച്ച്​ കൈലാസ്​​ സാർ മുഖേന വഴി തുറന്നുകിട്ടി. അതിനുമുമ്പ്​ മറ്റ്​ സംഗീതസംവിധായകർക്കായി ട്രാക്കുകളൊക്കെ പാടിയിട്ടുണ്ട്​. കൈലാസ്​​ സാറി​​​െൻറ അടുത്ത്​ പോയപ്പോഴും അങ്ങനെയേ കരുതിയുള്ളൂ.

സംഗീതപഠനം

ആറാംക്ലാസു മുതൽ സംഗീതം പഠിക്കുന്നുണ്ട്​. എന്നാൽ ഇടക്കൊക്കെ ​ തടസ്സപ്പെട്ടു. കോളജിലെത്തിയപ്പോഴാണ്​ വീണ്ടും ഗൗരവമായി സംഗീതപഠനം തുടങ്ങിയത്​. ഹിന്ദുസ്​ഥാനി പഠിക്കാൻ തുടങ്ങി. സംഗീത സംവിധായകൻ ബേണി ഇഗ്​​േനഷ്യസ്​ സാറി​​​െൻറ കീഴിലാണ്​ ഇപ്പോൾ പഠനം. സ്​കൂൾ കാലത്ത്​ തമിഴ്​നാട്ടുകാരിയായ സീതാകൃഷ്​ണൻ ടീച്ചറുടെ കീഴിലായിരുന്നു കർണാടിക്​ സംഗീത പഠനം. കൊൽക്കത്ത സ്വദേശിയായ ബർണാലി ബിശ്വാസ്​, പെരിങ്ങനാട്​ രാജൻ എന്നിവരും ഗുരുക്കന്മാരാണ്​. ഖത്തറിലാണ് ജനിച്ചുവളർന്നത്​​. പ്ലസ്​ ടു പഠനം വരെ അവിടെയായിരുന്നു. പിന്നീട്​ ബാംഗ്ലൂർ ബി.എം.എസ്​ എൻജിനീയറിങ്​ കോളജിൽനിന്ന്​ ആർക്കിടെക്​ചറിൽ ബി.ആർക്​ ബിരുദം. ഇൻറർ കൊളീജിയറ്റ്​ പരിപാടികളിലൊക്കെ സജീവമായിരുന്നു. കൂടാതെ നിരവധി സ്​റ്റേജ്​ ഷോകളും ചെയ്​തു. ബംഗളൂരുവിൽ നടന്ന വോയ്​സ്​ ഓഫ്​ ബംഗളൂരു സംഗീത മത്സരത്തിൽ ഫൈനൽ റൗണ്ടിലെത്തിയിരുന്നു. അന്ന്​ കന്നടയിലും ഹിന്ദിയിലുമുള്ള പാട്ടുകളാണ്​ പാടിയിരുന്നത്​. മൂന്നുവർഷമായേ ഉള്ളൂ കേരളത്തിലെത്തിയിട്ട്​. കൊച്ചിയിലാണ്​ താമസം. പിതാവ്​ മാമ്മൻ വർഗീസ്​ ഖത്തറിലെ കൺസ്​ട്രക്​ഷൻ കമ്പനിയിലായിരുന്നു. അമ്മ അന്നമ്മ മാമ്മൻ അധ്യാപികയും. സഹോദരി​ നിഷ സയൻറിസ്​റ്റാണ്​.

സംഗീതംതന്നെ വഴി

പഠിച്ചത്​ ആർക്കിടെക്​ചർ ആണെങ്കിലും സംഗീതമാണ്​ മുന്നോട്ടുള്ളവഴിയെന്ന്​ തിരിച്ചറിയുന്നു. പാട്ടുകൾ നന്നായെന്ന്​ ആളുകൾ പറയു​േമ്പാൾ സന്തോഷം ഇരട്ടിക്കും. മുമ്പു പാടിയ കവർ സോങ്ങുകളൊക്കെ പൊടിതട്ടിയെടുത്ത്​ ആളുകൾ കേൾക്കാൻ തുടങ്ങി. ഖവാലി രീതിലുള്ള പാട്ടുകളൊക്കെ ഇഷ്​ടംപോലെ കേൾക്കാറുണ്ട്​. അങ്ങനെയുള്ള പാട്ടുകളും പാടണം.  മലയാളം കൂടാതെ മറ്റു ഭാഷകളിലെയും പാട്ടുകൾ പാടാൻ ആഗ്രഹമുണ്ട്​. മലയാളത്തിലെ എല്ലാ പാട്ടുകാരെയും ഇഷ്​ടമാണ്​. എന്നാൽ, ബോളിവുഡ്​ ഗായകൻ അരിജിത്​ സിങ്ങി​​​െൻറ പാട്ടുകളോട്​ ഒരുതരി ഇഷ്​ടക്കൂടുതലുണ്ട്​. പുതിയ പാട്ടുകളു​െട പണിപ്പുരയിലാണ്​. സിനിമകൾ പുറത്തിറങ്ങുന്നത്​  എപ്പോഴാണെന്ന്​ അറിയില്ല. ഖത്തറി​ലും യു.എസി​ലുമൊക്കെയായി കുറെ സംഗീത പരിപാടികൾ പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. ലോക്​ഡൗൺ ആയതോടെ അതെല്ലാം ഉപേക്ഷിച്ചു. ഇപ്പോൾ​ വീട്ടിൽ നിന്ന്​ പുറത്തിറങ്ങാറുപോലുമില്ല. ഒരു വൈറസി​​​െൻറ രൂപത്തിൽ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി ഉടൻ മാറ​ട്ടെയെന്നാണ്​ പ്രാർഥന​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com