Wednesday, January 22, 2025
Google search engine
HomeIndiaപാക്​ സൈനിക വ്യൂഹത്തിനു നേരെ ആക്രമണം​; എട്ടു സൈനികർ കൊല്ലപ്പെട്ടു

പാക്​ സൈനിക വ്യൂഹത്തിനു നേരെ ആക്രമണം​; എട്ടു സൈനികർ കൊല്ലപ്പെട്ടു

ഇസ്​ലാമാബാദ്​: സായുധ സംഘത്തി​​െൻറ വെടിവെപ്പിൽ പാകിസ്​താനിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു. ​തെക്കുപടിഞ്ഞാറൻ ജില്ലയായ പാഞ്ച്​ഗറിലാണ്​ സുരക്ഷ സൈനികർക്കു നേരെ വെടിവെപ്പുണ്ടായത്​. ഗുരുതരമായി പരിക്കേറ്റ അഞ്ചു സൈനികരെ ആശുപത്രിയിലേക്ക്​ മാറ്റി.

ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തെ, പ്രദേശത്ത്​  ബലൂച് ലിബറേഷൻ ആർമി സംഘവുമായി സൈന്യം ഏറ്റുമുട്ടിയിരുന്നു. ഇവരാണ്​ ആ​ക്രമണത്തിന്​ പിന്നിലെന്നാണ്​ സംശയം. ജൂൺ 29ന്​ കറാച്ചിയിൽ മൂന്ന്​ സുരക്ഷ ജീവനക്കാരെ ബലൂച് ലിബറേഷൻ ആർമി പ്രവർത്തകർ ആക്രമിച്ച്​ കൊലപ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com