തിരുവനന്തപുരം: പോസിറ്റിവ് കേസുകൾ നിയന്ത്രണവിധേയമാകാതെ തുടരുന്ന സാഹചര്യത്തിൽ നേരിയ ലക്ഷണങ്ങളുള്ളവരെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം. പകരം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ (സി.എഫ്.എൽ.ടി.സി) ചികിത്സാസൗകര്യമൊരുക്കും. വരും ദിവസങ്ങളിൽ കൂടുതൽ പോസിറ്റിവ് കേസുകളുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്ന് മതിയായ അടിസ്ഥാന സൗകര്യമൊരുക്കുന്നതിെൻറ ഭാഗമായാണ് മാർഗനിർദേശങ്ങൾ പുതുക്കിയത്
നേരിയ ലക്ഷണങ്ങളുള്ളവർക്കുപുറമെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് പശ്ചാത്തലമുള്ളവരെയും പ്രവേശിപ്പിക്കില്ല. നിലവിൽ വിവിധ ജില്ലകളിലെ കോവിഡ് ആശുപത്രികളിൽ കഴിയുന്ന ഇരു വിഭാഗങ്ങളിെലയും രോഗികളെ തിരികെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റാനും തീരുമാനമുണ്ട്
ക്വാറൻറീൻ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കോവിഡ് കെയർ സെൻററുകൾക്കും ഉന്നത ചികിത്സാകേന്ദ്രങ്ങളായ കോവിഡ് ആശുപത്രികൾക്കുമിടയിലാണ് സി.എഫ്.എൽ.ടി.സികൾ പ്രവർത്തിക്കുന്നത്. 29 സി.എഫ്.എൽ.ടി.സികളിലായി 2705 കിടക്കകളാണ് നിലവിലുള്ളത്. കൂടുതൽ രോഗികളെത്തുന്ന സാഹചര്യത്തിൽ സി.എഫ്.എൽ.ടി.സികളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. സ്പെഷാലിറ്റി ചികിത്സ ആവശ്യമുള്ളവരുടെ പട്ടിക ഡോക്ടർമാർ തയാറാക്കുകയും സമയബന്ധിതമായ േകാവിഡ് ആശുപത്രികളിൽനിന്ന് ലഭ്യമാക്കുകയും ചെയ്യും
കോവിഡ് ആശുപത്രികളിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിെൻറയും സേവനം ആവശ്യാനുസരണം ഉറപ്പുവരുത്തും. നിലവിൽ എട്ട് ഡോക്ടർമാർ, 12 നഴ്സുമാർ, മൂന്ന് പാരാമെഡിക്കൽ സ്റ്റാഫുകൾ, 10 ശുചീകരണ വിഭാഗം ജീവനക്കാർ, ആറ് ഹെൽത്ത് കെയർ വളൻറിയർമാർ, മൂന്ന് സെക്യൂരിറ്റി ജീവനക്കാർ എന്നിവരാണ് സി.എഫ്.എൽ.ടി.സികളിലുള്ളത്
സമൂഹവ്യാപനമുണ്ടോ എന്നറിയുന്നതിനുള്ള റാപിഡ് ആൻറിബോഡി ടെസ്റ്റുകളും പുരോഗമിക്കുകയാണ്. െഎ.സി.എം.ആറിൽനിന്ന് ലഭ്യമായ 10,000 കിറ്റുകൾ ജില്ലകൾക്ക് വീതിച്ചുനൽകിയാണ് പരിശോധന. വിവിധ ജില്ലകളിലായി 6628 പരിശോധനകളാണ് നിലവിൽ പൂർത്തിയായത്. ഫലം ആരോഗ്യവകുപ്പ് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 90 ശതമാനം കേസുകളും നെഗറ്റിവാണെന്നാണ് വിവരം