Wednesday, January 15, 2025
Google search engine
Homekeralaനബിദിനത്തിൽ പ്രാർഥനക്ക്​ അനുവാദം നൽകിയില്ല; ഫാറൂഖ് അബ്ദുല്ലയെ വീട്ടിൽ തടഞ്ഞു

നബിദിനത്തിൽ പ്രാർഥനക്ക്​ അനുവാദം നൽകിയില്ല; ഫാറൂഖ് അബ്ദുല്ലയെ വീട്ടിൽ തടഞ്ഞു

ആരാധന നടത്തുന്നതിനുള്ള മൗലികാവകാശ​ത്തെ ലംഘിച്ചതിൽ അപലപിക്കുന്നതായി നാഷണൽ കോൺഫറൻസ്​

ശ്രീനഗർ: നബിദിനത്തിൽ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ശ്രീനഗറിലെ ഹസ്രത്ബാലിൽ പ്രാർഥന നടത്താൻ അനുവദിക്കാതെ ​വീട്ടിൽ തടഞ്ഞതായി നാഷണൽ കോൺഫറൻസ്​. ആരാധന നടത്തുന്നതിനുള്ള മൗലികാവകാശ​ത്തെ ലംഘിച്ചതിൽ അപലപിക്കുന്നതായും നാഷണൽ കോൺഫറൻസ്​ ട്വിറ്ററിൽ വ്യക്തമാക്കി.

”ജമ്മുകശ്മീർ ഭരണകൂടം പാർട്ടി അധ്യക്ഷൻ ഡോ. ഫാറൂഖ് അബ്ദുല്ലയുടെ വസതി ബന്ധിക്കുകയും ദർഗ ഹസ്രത്ബാലിൽ പ്രാർഥന നടത്തുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുകയും ചെയ്​തിരിക്കുന്നു. പ്രത്യേകിച്ച്​ നബിദിനത്തിൻെറ പുണ്യവേളയിൽ ആരാധന നടത്താനുള്ള മൗലികാവകാശത്തിൻമേലുള്ള ഈ കടന്നുകയറ്റത്തെ ജമ്മുകശ്​മീർ നാഷണൽ കോൺഫറൻസ്​ അപലപിക്കുന്നു.”- പാർട്ടി ട്വീറ്റ്​ ചെയ്​തു.

ഫാറൂഖ്​ അബ്​ദുല്ലയെ ആരാധനയിൽ നിന്ന്​ വിലക്കിയ നടപടിക്കെതിരെ പി.ഡി.പി നേതാവ്​ മെഹബൂബ മുഫ്​തിയും രംഗത്തു വന്നു.

”ഫാറൂഖ് സാഹിബിനെ നബിദിനത്തിൽ ഹസ്രത്ബാലിൽ പ്രാർഥന നടത്തുന്നത്​ നിന്ന് തടഞ്ഞ സംഭവം ഇന്ത്യൻ സർക്കാറിൻെറ ആഴത്തിലുള്ള അനാസ്ഥയെയും ജമ്മുകശ്മീരോടുള്ള അവരുടെ ഇരുമ്പ് മുഷ്ടി സമീപനത്തെയും തുറന്നുകാട്ടുന്നതാണ്​. ഇത് ഞങ്ങളുടെ അവകാശങ്ങളുടെ കടുത്ത ലംഘനവും അ​േ​ങ്ങയറ്റം അപലപനീയവുമാണ്.” -മെഹബൂബ മുഫ്​തി ട്വീറ്ററിൽ കുറിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ജമ്മുകശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി കഴിഞ്ഞ വർഷം ആഗസ്റ്റിൽ സർക്കാർ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതു മുതൽ ഫാറൂഖ്​ അബ്ദുല്ല അറസ്റ്റിലായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട്​ രാജ്യം ലോക്​ഡൗണിലേക്ക്​ പോകു​ന്നതിന്​ ദിവസങ്ങൾക്ക് മുമ്പ്​ ഈ വർഷം മാർച്ചിലാണ്​ അദ്ദേഹത്തെ വിട്ടയച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com