Sunday, December 22, 2024
Google search engine
HomeSportsധോണീ..പിന്നിലുണ്ടായിരുന്ന നിങ്ങൾക്കുള്ള മറുപടിയാണ്​​ സഞ്​ജുവി​െൻറ ഇന്നിങ്​സ്​

ധോണീ..പിന്നിലുണ്ടായിരുന്ന നിങ്ങൾക്കുള്ള മറുപടിയാണ്​​ സഞ്​ജുവി​െൻറ ഇന്നിങ്​സ്​

അവസരങ്ങളുടെ വഴിയിൽനിന്ന്​ അയാളെ മാറ്റിനിർത്താൻ തൽപരരായ ചിലർ ഉണ്ടായിരുന്നു

ഷാർജയിലെ ക്രിക്കറ്റ്​ മൈതാനത്ത്​ മഹേന്ദ്ര സിങ്​ ധോണിയെ പിന്നിൽ കാഴ്​ചക്കാരനാക്കി നിർത്തി സഞ്​ജു വി. സാംസൺ തകർത്തടിച്ച്​ നേടിയ റണ്ണുകൾ കളിയുടെ വലിയൊരു കാവ്യനീതിയായിരുന്നു. അകറ്റി നിർത്തിയ ക്രീസിൽ, അതിന്​ ചുക്കാൻ പിടിച്ചവരുടെ മുന്നിൽ അവസരമൊത്തുവന്നപ്പോൾ മുഖമടച്ച്​ നൽകിയ പ്രഹരങ്ങളിലൊന്ന്​. കാടനടികളല്ല, യുക്​തവും കണിശവുമായ ക്രിക്കറ്റിങ്​ ഷോട്ടുകളായിരുന്നു അവയെല്ലാമെന്ന്​ ക്ലീൻ സ്​ട്രൈക്കുകളുടെ ഇന്നിങ്​സിനെ പ്രകീർത്തിച്ച്​, ബാറ്റിങ്ങി​െൻറ മർമമറിഞ്ഞ മഹാരഥൻ സചിൻ രമേഷ്​ ടെണ്ടുൽകർ ട്വിറ്ററിൽ കുറിച്ചു. കടലിനക്കരെ ആവേശത്തിരയിളക്കം തീർത്ത്​ ആ ഇന്നിങ്​സ്​ പുരോഗമിച്ചപ്പോൾ ഇങ്ങ്​ ഇന്ത്യയിൽ, രാജ്യത്തെ കായിക പ്രേമികൾക്കു മുന്നിൽ വീണ്ടും ആ പതിവു ചോദ്യമുയർന്നു. ഇത്രമാത്രം ​പ്രതിഭാധനനായ കളിക്കാരനെ എന്തുകൊണ്ടാണ്​ ദേശീയ ടീമിലെടുക്കാതെ നിരന്തരം അവഗണിക്കുന്നത്​?

ഐ.പി.എല്ലി​െൻറ കളങ്ങളിൽ വിജയങ്ങളുടെ പുളപ്പിൽ നിരന്തരം അഭിരമിക്കുന്ന ചെന്നൈക്കാരുടെ അഹന്തയെ അടിച്ചുപറത്തിയ സഞ്​ജുവി​െൻറ മനോഹര ഇന്നിങ്​സ്​ ട്രെൻഡിങ്ങാവു​േമ്പാൾ തന്നെയാണ്​ പൊള്ളുന്ന ചോദ്യങ്ങൾ ഉയരുന്നത്​. ‘സഞ്​ജുവിന്​ ഇടമില്ലാത്ത ഒരേയൊരു ​േപ്ലയിങ്​ ഇലവൻ ഇന്ത്യയുടേതാണ്​. മറ്റുള്ളവരെല്ലാം അവനെ ഇരു​ൈകയും നീട്ടി സ്വീകരിക്കുന്നു’ -ആ ഇന്നിങ്സ്​ കണ്ട മാത്രയിൽ മുൻ ഇന്ത്യൻ ക്യാപ്​റ്റൻ ഗൗതം ഗംഭീർ തുറന്നെഴുതി. ‘സഞ്​ജു സാംസൺ ഇന്ത്യയിലെ മികച്ചവിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ മാത്രമല്ല, മികച്ച യുവ ബാറ്റ്​സ്​മാൻ കൂടിയാണ്​. ആരെങ്കിലും ഈ വിഷയത്തിൽ സംവാദത്തിനുണ്ടോ? -സഞ്​ജു അവഗണിക്കപ്പെടുന്നതിൽ നിരന്തരം എതിർപ്പുയർത്തുന്ന ഗംഭീർ ഇതൂകൂടി എഴുതി​േച്ചർത്തു.

‘സഞ്​ജു സാംസൺ ഇന്ത്യയിലെ മികച്ച യുവ ബാറ്റ്​സ്​മാൻ മാത്രമല്ല, ലോകത്തിലെതന്നെ മികച്ച ബാറ്റ്​സ്​മാനായി വളരാൻ കഴിവുള്ളയാളാണ്​. അവൻ ഇന്ത്യക്കുവേണ്ടി കളിക്കുന്നില്ലെങ്കിൽ അത്​ ഇന്ത്യയുടെ നഷ്​ടമാണ്​.’ -ഗംഭീറി​െൻറ നിരീക്ഷണളെ അടിവരയിട്ട പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്​ദീപ്​ സർദേശായി ഒരുപടികൂടി കടന്ന്​ ആഞ്ഞടിച്ചു. ‘അപാരമായ പ്രതിഭാശേഷി കൊണ്ട്​ അനുഗൃഹീതനാണ്​ സഞ്​​ജു. ഫോമിലായാൽ ആധുനിക ക്രിക്കറ്റിലെ എല്ലാവരേക്കാളും മുകളിലാണ്​ അവൻ.’- സംവിധായകൻ രാഹുൽ ​േബാസ്​ നിരീക്ഷിക്കുന്നു. വീരേന്ദർ സെവാഗി​െൻറ ആക്രമണോത്​സുകതയും ധോണിയുടെ ശാന്തതയും സചി​െൻറ ക്ലാസും ചേരുംപടി ചേർന്ന കളിക്കാരനാണ്​ സഞ്​ജുവെന്ന്​ ക്രിക്കറ്റ്​ ആരാധകർ പലരും സമൂഹ മാധ്യമങ്ങളിൽ വാഴ്​ത്തു മൊഴികൾ ചൊരിഞ്ഞു.

രാജ്​ദീപ്​ സർദേശായി പറഞ്ഞത്​ സത്യമാണ്​. പ്രതിഭാശേഷി കണക്കിലെടുത്താൽ എന്നോ ഇന്ത്യൻ ടീമി​െൻറ അവിഭാജ്യ ഘടകമായി മാറേണ്ട കളിക്കാരനായിരുന്നു സഞ്​ജു സാംസണെന്ന മലയാളി യുവാവ്​. പക്ഷേ, അവസരങ്ങൾ അയാളെത്തേടി വരാൻ വല്ലാതെ മടിച്ചുനിന്നു. അവസരങ്ങളുടെ വഴിയിൽനിന്ന്​ അയാളെ മാറ്റിനിർത്താൻ തൽപരരായ ചിലർ ഉണ്ടായിരുന്നു എന്നതാണ്​ സത്യം. ഒറ്റപ്പെട്ട ചില അവസരങ്ങൾ ലഭിച്ചപ്പോഴാക​ട്ടെ, പാഡണിയാതെ വെള്ളക്കുപ്പിയുമായി മാത്രം അയാ​െള ​ക്രീസിലേക്കയക്കാൻ ശ്രദ്ധിച്ചു. ക്ലാസും ടെംപറമെൻറും ടെക്​നിക്കൽ പെർഫക്​ഷനും കുറഞ്ഞ വിക്കറ്റ്​ കീപ്പർമാർക്ക്​ നിരന്തരം അവസരങ്ങൾ കിട്ടിയപ്പോഴും സഞ്​ജുവി​െന ദേശീയ ടീമി​െൻറ നാലയലത്ത്​ അടുപ്പിച്ചില്ല. തനിക്ക്​ ഭീഷണിയായേക്കുമെന്നതിനാൽ സഞ്​ജുവി​െന പരിഗണിക്കുന്നതിൽ ധോണിക്ക്​ താൽപര്യമില്ലായിരുന്നുവെന്ന്​ അണിയറ വർത്തമാനങ്ങളുണ്ടായിരുന്നു. എണ്ണിപ്പറയാൻ ഒരു ഇന്നിങ്​സ്​ പോലുമില്ലാതിരുന്നിട്ടും വൃദ്ധിമാൻ സാഹ ടെസ്​റ്റ്​ ക്രിക്കറ്റി​െൻറ സ്​റ്റംപിനുപിന്നിൽ പലവട്ടം ഗ്ലൗസണിഞ്ഞു. ശ്രീനിവാസനും മെയ്യപ്പനും ഇന്ത്യൻ ക്രിക്കറ്റ്​ ഭരിച്ച കാലത്ത്​ ധോണിയുടെ താൽപര്യങ്ങൾ ടീം സെലക്​ഷനിലടക്കം ഇറങ്ങിക്കളിച്ചുവെന്ന്​ വിമർശനമുന്നയിക്ക​െപ്പട്ട സാഹചര്യത്തിൽ (ഇതിഹാസ താരങ്ങൾക്കടക്കം വിരമിക്കൽ മത്സരം കളിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്തതും കൂട്ടിവായിക്കുക) ഗോഡ്​ഫാദർമാരില്ലാത്ത സഞ്​ജുവിന്​ ടീം ഇന്ത്യയിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷ കടന്ന കൈയായിരുന്നു. കപ്പിത്താൻ കളമൊഴിയു​േമ്പാൾ കൈപിടിച്ചുയർത്താനായി ഒറ്റപ്പെട്ട അവസരങ്ങൾക്കുപോലും സഞ്​ജു പരിഗണിക്കപ്പെട്ടതേയില്ല.

ധോണി മാറി വിരാട്​ കോഹ്​ലി വന്നിട്ടും കാര്യങ്ങൾക്ക്​ മാറ്റമുണ്ടായില്ല. വീണ്ടും വീണ്ടും പരാജയപ്പെട്ടിട്ടും ഋഷഭ്​ പന്തിന്​ തുടരെ അവസരങ്ങൾ നൽകിയവർ സഞ്​ജുവി​െൻറ പ്രകടനത്തിന്​ സ്​ഥിരതയില്ല എന്ന കാരണമാണ്​ ചൂണ്ടിക്കാട്ടിയത്​. മൂന്നു ഫോർമാറ്റിലും മികവോടെ കളിക്കാൻ കഴിയുന്ന താരമാണ്​ സഞ്​ജു എന്നത്​ സെലക്​ടർമാർക്ക്​ അറിയാഞ്ഞിട്ടല്ല. സാ​േങ്കതികത്തികവാർന്ന ഷോട്ടുകൾക്കൊപ്പം കൂറ്റനടികൾക്കും കെൽപുള്ള സഞ്​ജുവിനെ ട്വൻറി20 ടീമിൽപോലും പരിഗണിക്കാറില്ല. 2015ൽ 20ാം വയസ്സിൽ സിംബാബ്​വെക്കെതിരെ ഇന്ത്യൻ ടീമിൽ അരങ്ങേറിയ സഞ്​ജുവിന്​ പിന്നീട്​ അവസരങ്ങൾ കാര്യമായി ലഭിച്ചില്ല. ഇക്കഴിഞ്ഞ ന്യൂസിലൻഡ്​ പര്യടനത്തിൽ ടീമിൽ ഇടം ലഭിച്ചെങ്കിലും ​വെല്ലിങ്​ടണിൽ ഒഴികെ േപ്ലയിങ്​ ഇലവന്​ പുറത്തുതന്നെയായിരുന്നു സഞ്​ജു. വിജയ്​ ഹസാരെ ട്രോഫിയിൽ ഇരട്ടസെഞ്ച്വറി നേടി റെക്കോർഡിട്ട സഞ്​ജുവിന്​ ഇതുവരെ ഇന്ത്യൻ ഏകദിന ടീമിലെത്താൻ കഴിഞ്ഞിട്ടില്ലെന്നോർക്കണം. ടെസ്​റ്റ്​ ക്രിക്കറ്റിലും അതുത​െന്ന അവസ്​ഥ. 2015ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയശേഷം ഇതുവരെ ആകെ കളത്തിലിറങ്ങിയത്​ നാലു ട്വൻറി20കളിൽ മാത്രം.

ഈ അവഗണനകളുടെ മർമം നോക്കിയാണ്​ ഷാർജയിൽ സഞ്​ജു കനത്ത പ്രഹരമേകിയത്​. കേവലമൊരു ഐ.പി.എൽ മത്സരമായിരുന്നെങ്കിലും സഞ്​ജു പലതും പ്രൂവ്​ ചെയ്​ത ഒരങ്കമായിത്തന്നെ അതിനെ കാണണം. മത്സരം ചെന്നെക്കാർക്കെതിരെയാകു​േമ്പാൾ പ്രത്യേകിച്ചും. മൈതാനത്തി​െൻറ വിലക്ഷണ കോണുകളിലേക്ക്​ പന്ത്​ അതിഗംഭീരമായി പറന്നിറങ്ങിയപ്പോൾ പിടിച്ചുകെട്ടാൻ ആയുധങ്ങളില്ലാതെ വലഞ്ഞ ധോണിയു​െട നിസ്സഹായത സഞ്​ജുവിനോടുള്ള അവഗണനയിൽ രോഷമുള്ള ഒരു ​ശരാശരി മലയാളിയെ സംബന്ധിച്ച്​ സന്തോഷമുള്ള കാഴ്​ചയായിരുന്നു. എന്തുമാത്രം ഫോംഔട്ടായാലും, ധോണിയുടെ പരിലാളനയിൽ ഇന്ത്യൻ ടീമിൽ സ്​ഥിരസാന്നിധ്യമായിരുന്ന രവീന്ദ്ര ജ​േദജയെ ദയാദാക്ഷിണ്യമില്ലാതെ സഞ്​ജു സിക്​സറിന്​ പറത്തിയതും നയനാനന്ദകരമായി. ഒരുതരം കണക്കുതീർക്കലി​െൻറ മധുരമുള്ള റണ്ണൊഴുക്കായിരുന്നു അത്​.

ഇനി ഈ പ്രകടനത്തി​െൻറ തുടർച്ചകളാണ്​ വേണ്ടത്​. അസ്​ഥിരമെന്ന്​ ചൂണ്ടിക്കാട്ടി പടി കയറ്റാത്തവർക്കുമുന്നിൽ മിന്നുന്ന ബാറ്റിങ്ങി​െൻറ മികവു കാട്ടണം. ബെഞ്ചിലിരിക്കാനും വെള്ളം ചുമക്കാനും മാത്രമായി ടീമിലെടുക്കുന്നവർക്കുമുന്നിൽ വെട്ടിത്തിളങ്ങി മറുപടി പറയേണ്ടതുണ്ട്​. ഗംഭീർ പറഞ്ഞതുപോലെ, സ്വജനപക്ഷപാതത്തി​െൻറ പൂട്ടുകൾ തച്ചുതകർത്ത്​, പ്രവേശനമില്ലാത്ത ​ആ േപ്ലയിങ്​ ഇലവ​െൻറ വാതിലുകൾ ഈ പുല്ലുവിളക്കാരനുമുന്നിൽ മലർക്കെ തുറക്കുന്ന കാലമാണ്​ പുലരേണ്ടത്​. ‘സവിശേഷ പ്രതിഭകൾക്ക്​ പരിലാളനം ആവശ്യമാണ്​, അത്​ ഐ.പി.എല്ലിൽ മാത്രം പോരാ..’ എന്ന്​ രാജ്​ദീപ്​ പറഞ്ഞതിനെ ആ അർഥത്തിലെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ്​ ബോർഡി​െൻറ മേലാളന്മാരും തയാറാവണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com