പാലക്കാട്: സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേ കോവിഡ് നിർദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയുമാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റീജിയണല്‍ ഹെഡും ഡയറക്ടറുമായ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. സർവേ നടത്തുന്ന ഉദ്യോഗസ്ഥര്‍ കോവിഡ് -19 മുന്‍കരുതലുകളും സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെയും ആരോഗ്യവകുപ്പിെൻറയും നിർദേശങ്ങള്‍ യാത്രയിലും ഭവനസന്ദര്‍ശനത്തിലും കൃത്യമായി പാലിക്കുന്നുണ്ട്.
കണ്ടെയിന്മെൻറ് സോണുകളായ സ്ഥലങ്ങളില്‍ അവിടത്തെ നിയന്ത്രണങ്ങള്‍ നീക്കുന്നത് വരെ സർവേ ഒഴിവാക്കിയിട്ടുണ്ട്. കണ്ടെയിന്മെൻറ് ഒഴികെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ കോഴിക്കോട് റീജിയണല്‍ ഓഫിസിെൻറ കീഴില്‍ സർവേ പുരോഗമിക്കുന്നതായും പൊതുജനങ്ങള്‍ സർവേ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്കി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. Also Read –
സാമൂഹിക സാമ്പത്തിക സർവേയുടെ ജനുവരി മുതൽ ഡിസബർ 31 വരെ നീണ്ടുനിൽക്കുന്ന 78ാം റൗണ്ട് കണക്കെടുപ്പാണ് നിലവിൽ നടക്കുന്നത്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സർവേയാണ് ഇതിൽ പ്രധാനം.
രജിസ്റ്റർ ചെയ്യാത്ത ചെറുകിട സംരംഭങ്ങൾ, തൊഴിൽ സംബന്ധമായ ലേബർ ഫോഴ്സ്, പ്രൈസ് കലക്ഷൻ തുടങ്ങിയ സർവേകളാണ് പ്രധാനമായും നടക്കുന്നത്. പട്ടികപ്പെടുത്തിയ 250 വീടുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 വീടുകളിലാണ് വിവരശേഖരണം നടത്തുന്നത്.
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർമാരും ഫീൽഡ് ഇൻവസ്റ്റിഗേറ്റർമാരുമാണ് വിവരശേഖരണത്തിനെത്തുക. മേൽനോട്ടം വഹിക്കാനായി സീനിയർ ഓഫിസറുടെയും ആവശ്യഘട്ടങ്ങളിൽ ഡയറക്ടർമാരുടെയും സേവനമുണ്ടാവും.