തിരുവനന്തപുരം: വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവർക്കായി ‘ഡ്രീംകേരള’ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവർക്കായിരിക്കും പദ്ധതി. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിെൻറ സമഗ്രവികസനവും ലക്ഷ്യമിട്ടാണ് പദ്ധതി. തിരിച്ചുവരുന്ന പ്രഫഷനലുകളുടെ കഴിവിനെ സംസ്ഥാനത്തിെൻറ ഭാവിക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിെൻറ വിവിവ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിെൻറ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് ആശയം സമർപ്പിക്കാനും അവസരമുണ്ടാകും. തെരഞ്ഞെടുക്കെപ്പടുന്ന ആശയങ്ങൾ എങ്ങനെ നടപ്പിലാക്കാമെന്ന് ഹാക്കത്തോൺ നടത്തും. ഒാരോ ആശയവും നടപ്പിലാക്കുന്നതിന് യുവ സിവിൽ സർവിസ് ഉേദ്യാഗസ്ഥർ അടങ്ങുന്ന സമിതിക്ക് രൂപം നൽകും. ആശയങ്ങൾ സമർപ്പിക്കാൻ ഒരുമാസത്തെ സമയമാകും അനുവദിക്കുക.
നിർദേശങ്ങൾ വിലയിരുത്തി അതതു വകുപ്പുകൾക്ക് ശിപാർശ നൽകും. ഇതിനായി സ്റ്റിയറിങ്ങ് കമ്മിറ്റി ഇതിനായി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർമാനും നിയമ സഭ സ്പീക്കർ, പ്രതിപക്ഷനേതാവ്, മന്ത്രിമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവർ അംഗങ്ങളുമാകും.
പദ്ധതി നടത്തിപ്പിനായി ഡോ. കെ.എം. എബ്രഹാം ചെയർമാനായി വിദഗ്ധ സമിതിയും രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്, ശിബുലാൽ, സി. ബാലഗോപാൽ, സാജൻപിള്ള, ബൈജു രവീന്ദ്രൻ, അബ്ദുൽ റസാക്ക് എന്നിവരാണ് സമിതി അംഗങ്ങൾ. ഡ്രീംകേരള കാമ്പയിൻ ഐഡിയത്തോൺ ജൂലൈ 15 മുതൽ 30 വരെയും സെക്ടറൽ ഹാക്കത്തോൺ ആഗസ്റ്റ് ഒന്നുമുതൽ 10 വരെയും സമയക്രമം അനുവദിച്ച് നടപ്പാക്കും. പദ്ധതി നിർവഹണം നൂറുദിവസമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു