Friday, December 27, 2024
Google search engine
HomeIndiaഡൽഹിക്ക്​ ആശ്വാസം; ചികിൽസയിലുള്ള രോഗികളുടെ എണ്ണത്തിൽ വൻ കുറവ്​

ഡൽഹിക്ക്​ ആശ്വാസം; ചികിൽസയിലുള്ള രോഗികളുടെ എണ്ണത്തിൽ വൻ കുറവ്​

ചികിൽസയിലുള്ളവരുടെ എണ്ണം 9,897 ആയി കുറഞ്ഞു

ന്യൂഡൽഹി: കോവിഡ്​ രൂക്ഷമായി പടർന്നു പിടിച്ച ഡൽഹിക്ക്​ ആശ്വാസം. കോവിഡ്​ ബാധിച്ച്​ ചികിൽസയിലുള്ളവരുടെ എണ്ണം 10,000നും താഴെയായി. ഡൽഹിയിൽ കോവിഡ്​ ബാധിച്ചുള്ള മരണങ്ങളും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർ മാത്രമാണ്​ രോഗംബാധിച്ച്​ ഡൽഹിയിൽ മരിച്ചത്​. കഴിഞ്ഞ ദിവസം മരണസംഖ്യ 17 ആയിരുന്നു.

1.38 ലക്ഷം പേർക്കാണ്​ കഴിഞ്ഞ കുറച്ച്​ മാസങ്ങൾക്കിടെ ഡൽഹിയിൽ കോവിഡ്​ ബാധിച്ചത്​. ഇതിൽ 9,897 പേരാണ്​ നിലവിൽ ചികിൽസയിലുള്ളത്​. ഇതിൽ 5,461 പേരും ചെറിയ രോഗലക്ഷങ്ങളോടെ വീട്ടുനിരീക്ഷണത്തിലാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ 674 പേർക്കാണ്​ ഡൽഹിയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​. തുടർച്ചയായ നാലാം ദിവസമാണ്​ ഡൽഹിയിൽ രോഗികളുടെ എണ്ണം 1000ൽ താഴെയാവുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com