ബാഴ്സലോണ: ക്ലബുമായി കൊമ്പുകോർത്തതെല്ലാം മറന്ന് സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സക്കായി വീണ്ടും ബൂട്ടുകെട്ടി. സന്നാഹ മത്സരത്തിൽ ജിംനാസ്റ്റിക്കിനെതിരെ 45 മിനിറ്റാണ് സൂപ്പർ താരം കളിച്ചത്.
മത്സരത്തിൽ 3-1ന് ബാഴ്സലോണ ജയിക്കുകയും ചെയ്തു. ഉസ്മാനെ ഡെംബലെ, അേൻറായിൻ ഗ്രീസ്മാൻ, കുട്ടീന്യോ എന്നിവരാണ് ബാഴ്സക്കായി സ്കോർ ചെയ്തത്.
റോണാൾഡ് കോമാൻെറ ആദ്യ ഇലവനിൽ തന്നെ മെസ്സി ഇടം പിടിച്ചു. മെസ്സിക്കൊപ്പം മുന്നേറ്റത്തിൽ ഉസ്മാനെ ഡെംബലെയും അേൻറായിൻ ഗ്രീസ്മാനുമുണ്ടായിരുന്നു. ആദ്യ പകുതിക്ക് ശേഷം അർജൻറീനൻ താരം കളം വിടുകയും ചെയ്തു.
ട്രാൻസ്ഫർ അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് ക്ലബിൽ തന്നെ തുടരുകയാണെന്ന് മെസ്സി തീരുമാനിച്ചതിനുശേഷം ആദ്യ മത്സരമായിരുന്നു ഇത്. ‘മനസില്ലാ മനസ്സോടെയാണ്’ ബാഴ്സക്കു വേണ്ടി താരം വീണ്ടും കളത്തിലിറങ്ങിയത്. ബാഴ്സ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാനായിരുന്നു താരത്തിൻെറ തീരുമാനം. ട്രാസ്ഫർ ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും റിലീസ് ക്ലോസ് തുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മെസ്സിയുടെ ക്ലബ് വിടുന്നതിനെ ബാധിച്ചത്. വൻ തുക തന്നാൽ മാത്രമെ മെസ്സിയെ വിട്ടു നൽകൂവെന്നായിരുന്നു ബാഴ്സയുടെ നിലപാട്.