Sunday, December 22, 2024
Google search engine
HomeUncategorizedടെക് ലോകത്ത് തരംഗമായി നോക്കിയ പി1, 6GB RAM, ഫീച്ചറുകൾ അതിഗംഭീരം!

ടെക് ലോകത്ത് തരംഗമായി നോക്കിയ പി1, 6GB RAM, ഫീച്ചറുകൾ അതിഗംഭീരം!

സ്മാർട്ട് ഫോൺ വിപണിയിലേക്ക് തിരിച്ചെത്തിയ നോക്കിയയുടെ വരാനിരിക്കുന്ന ഉൽപന്നങ്ങളെ കുറിച്ചാണ് ഇപ്പോൾ ടെക് ലോകത്തെ പ്രധാന ചർച്ച. നോക്കിയ 6 പുറത്തിറക്കി ആദ്യ പരീക്ഷണം തന്നെ വിജയിച്ച പഴയ ബ്രാൻഡിൽ നിന്ന് അത്യുഗ്രൻ ഹാൻഡ്സെറ്റുകൾ ഈ മാസം അവസാനത്തിൽ പുറത്തുവരുമെന്നാണ് അറിയുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരു ഹാൻഡ്സെറ്റ് നോക്കിയ പി1 ആണ്. കഴിഞ്ഞ ഒരാഴ്ചയായി വിവിധ ടെക് വെബ്സൈറ്റുകളിൽ ഇതിന്റെ ഫീച്ചർ, വില സംബന്ധിച്ച ഊഹാപോഹ കുറിപ്പുകൾ കാണാം.  ഈ മാസം അവസാനത്തിൽ ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ആൻഡ്രോയ്ഡ് ഫോണുകൾ പുറത്തിറക്കുന്നത്. നോക്കിയ പി1 ഫ്ലാഗ്ഷിപ് ഫോൺ വൈകാതെ അവതരിപ്പിച്ചേക്കുമെന്നാണ് മിക്ക ടെക് വെബ്സൈറ്റുകളും റിപ്പോർട്ട് ചെയ്യുന്നത്. നോക്കിയ പി1 എന്ന ഹാൻഡ്സെറ്റിന്റെ കണ്‍സെപ്റ്റ് വിഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽമീഡിയകളിൽ ഹിറ്റാണ്. നോക്കിയ ഹൈഎന്‍ഡ് സ്മാര്‍ട്ട്‌ഫോണിന്റെ മാതൃക വ്യക്തമാക്കുന്ന വിഡിയോ യൂട്യൂബിൽ കാണാം.  വിഡിയോയിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പ്രകാരം അത്യുഗ്രന്‍ ഹാൻഡ്സെറ്റാണ് നോക്കിയ പി1. മെറ്റല്‍ ഫ്രെയിം, ഹൈബ്രിഡ് ഡ്യൂവല്‍ സിം സ്ലോട്ടും, പിന്നിൽ കാൾ സെയ്‌സ്സ് ലെന്‍സ്, ഡിസ്‌പ്ലേയ്ക്ക് താഴെ ഹോം ബട്ടൺ എന്നിവ പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്.   എന്നാൽ പി1 നെ കുറിച്ച് നോക്കിയ ഹാൻഡ്സെറ്റ് നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം, നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം നോക്കിയ പി1ൽ ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ഒഎസ് ആയിരിക്കുമെന്നാണ് സൂചന. 5.3 ഇഞ്ച് ഗോറില്ല ഗ്ലാസ്, ക്യുഎച്ച്ഡി സ്ക്രീൻ, സ്നാപ്ഡ്രാഗൻ 835 എസ്ഒസി പ്രോസസർ, 6ജിബി റാം, 22.6 മെഗാപിക്സൽ റിയർ ക്യാമറ, 3500 എംഎഎച്ച് ബാറ്ററി എന്നിവ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകളാണ്. ഈ ഹാൻഡ്സെറ്റിന്റെ 256 ജിബി വേരിയന്റിനു നിലവിൽ പ്രതീക്ഷിക്കുന്ന വില 950 ഡോളറാണ് (ഏകദേശം 64,700 രൂപ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com