Friday, December 27, 2024
Google search engine
HomeCovid-19ജർമനി വീണ്ടും ഭീതിയിൽ; ഇടവേളക്കു ശേഷം കോവിഡ്​ കൂടുന്നു

ജർമനി വീണ്ടും ഭീതിയിൽ; ഇടവേളക്കു ശേഷം കോവിഡ്​ കൂടുന്നു

ബെർലിൻ: കോവിഡ്​ മഹാമാരിയെ ശക്​തമായി പ്രതിരോധിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നായ ജർമനി വീണ്ടും ഭീതിയിൽ. ഒരിടവേളക്കു ​േ​ശഷം രാജ്യത്ത്​ വീണ്ടും കോവിഡ്​ ശക്​തി പ്രാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1707 പേർക്കാണ്​ ജർമനിയിൽ രോഗം സ്​ഥിരീകരിച്ചത്​. ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്ന ഏപ്രിലിനു ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്​. 2,29621 പേർക്കാണ്​ കോവിഡ്​ രാജ്യത്ത്​ ആകെ ബാധിച്ചത്​. 24 മണിക്കൂറിനിടെ പത്തു മരണങ്ങളും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇതുവരെ 9315 പേരാണ്​ കോവിഡ്​ ബാധിച്ച്​ ജർമനിയിൽ മരിച്ചത്​.

ജർമനിയോടൊപ്പം മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിലും രോഗം വർധിക്കുന്നുണ്ട്​. ഫ്രാൻസിൽ കോവിഡ്​ കേസുകളുടെ എണ്ണം താരമ്യേന കൂടുകയാണ്​. 24 മണിക്കൂറിനിടെ 4000ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 3000 അധികം പേർക്ക്​ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്പെയിനിൽ രോഗം സ്ഥിരീകരിച്ചു. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇറ്റലിയിൽ 600 പേർക്കാണ് ഒരു ദിവസം രോഗം സ്ഥിരീകരിച്ചത്.

ക്രൊയേഷ്യയിലും രോഗികളുടെ എണ്ണം കുടുകയാണ്​. ഇതോടെ ജർമനി ഉൾപ്പെടെയുള്ള ചില ​യൂറോപ്യൻ രാജ്യങ്ങൾ ക്രൊയേഷ്യയെ വൈറസ്​ റിസ്​ക്​ രാജ്യമാക്കി ഉത്തരവിട്ടു. ഇവിടുന്നുള്ള യാത്രക്കാർക്ക്​ താൽക്കാലിക വിലക്കുണ്ടാവും. നേരത്തെ, സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഇടമുണ്ടായിരുന്ന രാജ്യമായിരുന്നു​ ക്രൊയേഷ്യ​. 300ഓളം പ്രതിദിന കേസുകളുമായി ​ഈ രാജ്യവും കോവിഡിനു മുന്നിൽ പ്രയാസപ്പെടുകയാണ്​.

ഉക്രൈയ്​നിൽ 24 മണിക്കൂറിനിടെ 2134 കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിതെന്ന്​ ആരോഗ്യ മന്ത്രി മക്​സിം സ്​റ്റെപനോവ്​ പറഞ്ഞു. ഇതോ​െട എട്ടു മാസം പിന്നിട്ടിട്ടും കോവിഡ്​ മഹാമാരി വിട്ടുപോകുന്നില്ലെന്നാണ്​ ആരോഗ്യ സംഘടനയുടെ വിലയിരുത്തൽ.

രോഗവ്യാപന നിരക്ക് വർധിക്കുന്നതോടെ കൂടുതൽ നിയന്ത്രണങ്ങൾക്ക്​ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും നിർബന്ധിതരാവുകയാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com