Wednesday, January 22, 2025
Google search engine
HomeSportsചാമ്പ്യൻസ്​ ലീഗ്​: ബയേൺ മ്യൂണിക്​ x പി.എസ്​.ജി ഫൈനൽ ഇന്ന്

ചാമ്പ്യൻസ്​ ലീഗ്​: ബയേൺ മ്യൂണിക്​ x പി.എസ്​.ജി ഫൈനൽ ഇന്ന്

ലിസ്​ബൺ: ഇതാണ്​ ഒറിജിനൽ ചാമ്പ്യൻസ്​ ലീഗ്​. ​ഫ്രഞ്ച്​ ചാമ്പ്യന്മാരായ പി.എസ്​.ജിയും ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും യൂറോപ്യൻ പോരിടത്തി​െൻറ കലാശക്കൊട്ടിൽ ഏറ്റുമുട്ടു​േമ്പാൾ ഇത്​ യഥാർത്ഥ ചാമ്പ്യൻസ്​ ലീഗ്​ ഫൈനൽ തന്നെ.

ആധികാരികമായി കുതിച്ച രണ്ടു ടീമുകൾ. ഫോമി​െൻറ പാരമ്യത്തിലെത്തിയ സൂപ്പർതാരങ്ങൾ, അട്ടിമറികളും ഗോളടികളുംകൊണ്ട്​ ആർഭാടപൂർണമായ യാത്ര. എന്നാൽ, രണ്ടു പേരുടെ പരിചയസമ്പത്തിൽ മാത്രമാണ്​ വ്യത്യാസം. അഞ്ചുതവണ ചാമ്പ്യന്മാരും അഞ്ചു തവണ റ​ണ്ണേഴ്​സ്​ അപ്പുമായ ബയേൺ മ്യൂണികിന്​ ഇത്​ 11ാം ഫൈനലാണ്​. എന്നാൽ, പുത്തൻ പണത്തി​െൻറ കരുത്തിൽ ഉയിർത്തെഴുന്നേറ്റ പി.എസ്​.ജിക്ക്​ ആദ്യ യൂറോപ്യൻ ഫൈനലാണ്​.

ആറാം കിരീടത്തിന്​ ബയേൺ

‘പി.എസ്​.ജിയിൽ ഒരു ദൗർബല്യവും എനിക്ക്​ കാണാൻ കഴിഞ്ഞിട്ടില്ല’ -പറയുന്നത്​ ബയേണി​െൻറ ഇതിഹാസ താരം ഫ്രൻസ്​ ബെക്കൻബോവറാണ്​. ഫാർമേഴ്​സ്​ ലീഗ്​ എന്ന്​ എതിരാളികൾ പരിഹസിക്കുന്ന ഫ്രഞ്ച്​ ലീഗിലെ ജേതാക്കളെ നേരിടു​േമ്പാൾ കരുതിയിരിക്കണമെന്ന്​ ത​െൻറ പിൻമുറക്കാരെ അദ്ദേഹം ഉപദേശിക്കുന്നു. ​ക്വാർട്ടറിൽ ബാഴ്​സലോണയെയും (8-2, സെമിയിൽ ഒളിമ്പിക്​ ല്യോണിനെയും (3-0) വീഴ്​ത്തിയ ബയേണിന്​ ഇന്ന്​ കാര്യങ്ങൾ എളുപ്പമാവില്ലെന്നുറപ്പ്​. കോച്ച്​ ഹാൻസി ഫ്ലിക്​ ഇതുവരെ നേരിട്ടതിൽ ഏറ്റവും വലിയ പരീക്ഷണമാവും പി.എസ്​.ജിയിൽനിന്നുള്ളതെന്ന്​ ബെക്കൻബോവർ മുന്നറിയിപ്പ്​ നൽകുന്നു. ‘ചാമ്പ്യൻസ്​ ലീഗ്​ സീസണിലെ ഏറ്റവും കടുപ്പമേറിയ മത്സരമാവും ഇന്ന്​. ഇരു ടീമുകൾക്കുമിടയിൽ വലിയ വ്യത്യാസമൊന്നുമുണ്ടാവില്ല. നല്ലൊ​രു ഫൈനൽതന്നെ പ്രതീക്ഷിക്കാം’ -ബെക്കൻബോവർ വിലയിരുത്തുന്നു.

ലെവൻഡോവ്​സ്​കി നയിക്കുന്ന ആക്രമണവും അവസരം മുതലാക്കാൻ കാത്തിരിക്കുന്ന സെർജി നാബ്രി, തോമസ്​ മ്യൂളർ കൂട്ടും. വിങ്ങിൽ ഡേവിസ്​, കിമ്മിഷ്​, പെരിസിച്​, അൽക​ൻറാര കൂട്ടുമാണ്​ കരുത്ത്​. പ്രതിരോധത്തിൽ ഡേവിഡ്​ അലബ-ബോ​െട്ടങ്​ സഖ്യത്തിന്​ പണി കൂടും. ഇതു​വരെ പെർഫെക്​ട്​ ആയി നിലനിന്ന ഗോളി മാനുവൽ നോയറും പരീക്ഷിക്കപ്പെടും.

ഒളിമ്പിക്​ ല്യോണി​െൻറ സെമി ഫൈനൽ പ്രവേശനത്തിനു പിന്നാലെ പി.എസ്​.ജിയുടെ സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ ട്വീറ്റായിരുന്നു ‘ഫാർമേഴ്​സ്​ ലീഗ്​’ എന്നത്​. ഫ്രഞ്ച്​ ലീഗിനെ എതിരാളികൾ പരിഹസിക്കുന്ന വാക്കുകൾ കൊണ്ടുതന്നെയുള്ള മറുപടി. ഇനി, പി.എസ്​.ജി ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കൾ കൂടിയായാൽ ‘ഫാർമേഴ്​സ്​ ലീഗ്​’ കൂടുതൽ വൈറലാവും എന്നുറപ്പ്​.

നെയ്​മർ, എംബാപ്പെ, എയ്​ഞ്ചൽ ഡി മരിയ. ഇൗ മൂവർ സംഘവും അവരുടെ അഴിഞ്ഞാട്ടത്തിനിടെ അവസരം നോക്കി ഗോളടിക്കുന്ന മാർക്വിനോസ്​, ആൻഡർ ഹെരീറ മധ്യനിരയുമാണ്​ പി.എസ്​.ജിയുടെ കരുത്ത്​. പ്രതിരോധവും അതി ശക്തം. ശരീരമല്ല, ബുദ്ധിയാണ്​ പ്രതിരോധമെന്ന്​ തെളിയിച്ച തിയാ​േ​ഗാ സിൽവ പിന്നിൽ നിൽക്കു​േമ്പാൾ ഫ്രഞ്ചുകാരുടെ കളിയിൽ പിഴവുണ്ടാവില്ല. പ്രസ്​നൽ കിം​പെംബെ, യുവാൻ ബെർണറ്റ്​, തിലോ ഹെർ പ്രതിരോധം കൂടി ചേരു​േമ്പാൾ മ്യുളർ-ലെവൻ മുന്നേറ്റത്തിന്​ കത്രികപൂട്ട്​ വീഴും. എന്നാൽ, അവസരം നോക്കി ചാടാനൊരുങ്ങുന്ന നാബ്രി-പെരിസിച്​- ഡേവിസ്​ സംഘത്തെ മെരുക്കുക വലിയ പണിയാവും. അപ്പോഴും, കോച്ച്​ ​േതാമസ്​ തുചലി​െൻറ തന്ത്രത്തിലാണ്​ പ്രതീക്ഷ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com