ന്യൂഡൽഹി / തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ചവറയിലും കുട്ടനാട്ടിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന സംസ്ഥാന സർക്കാറിൻെറ ആവശ്യം കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.
സംസ്ഥാനത്തെ കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് തീരുമാനമെടുത്തത്.
കേരളം, അസം, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ ഏഴ് സീറ്റുകളിലേക്ക് നടക്കേണ്ടിയിരുന്ന ഉപതരെഞ്ഞെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപേക്ഷിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താനുള്ള ബുദ്ധിമുട്ട് ഈ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരും അറിയിച്ചെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.